Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Kanne Uyirin
Rahul Raj
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
കണ്ണേ ഉയിരിൻ കണ്ണീർമണിയേ
കയ്യെത്തും ദൂരെ ഞാനില്ലേ
നിന്നെ വെടിയാൻ വയ്യാതകമേ
ചെന്തീയായ് മാറിടും താപം
ഉറങ്ങാൻ പാട്ടായ് തലോടാൻ കാറ്റായ്
മിടിപ്പായി ശ്വാസമായി ഞാൻ
നിറയേ ഇരുളാണേ എന്നും
തിരിയായ് നിഴലായേ ഞാനും
ആ ആ ആ ആ
ആ ആ ആ ആ
ഉരുകുമെൻ ഉലയിലെ
സൗവർണമാണു നീ
തണലു നിൻ വഴികളിൽ
ഞാൻ കൊണ്ടു രാവെയിൽ
കിനാവിൻ മനം മറന്നേ ഇവൾ
ചുരന്നേ മനം കെടാതേ നിന്നിൽ
നെറുകയിൽ പകരുമീ
വാത്സല്യമാരിയായ്
പൊരുളിലും ഇരുളിലും
നീയെന്റെ മാത്രമേ
ചെരാതിൻ തിരി കെടാതെ ഇവൾ
തരുന്നേ തുണ കിളുന്തേ നിന്നിൽ
കണ്ണേ ഉയിരിൻ കണ്ണീർമണിയേ
കയ്യെത്തും ദൂരെ ഞാനില്ലേ
ഉറങ്ങാൻ പാട്ടായ് തലോടാൻ കാറ്റായ്
മിടിപ്പായി ശ്വാസമായി ഞാൻ
നിറയേ ഇരുളാണേ എന്നും
തിരിയായ് നിഴലായീ ഞാനും