Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Dhoore Kizhakodikum
M G Sreekumar & Sujatha
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
ലലലാ ലലല ലാ ലാ
ലലലാ ലലല ലാ ലാ
ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വെച്ചേ എൻ്റെ വെറ്റിലത്താമ്പാളത്തിൽ
ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വച്ചേ എൻ്റെ വെറ്റിലത്താമ്പാളത്തിൽ
ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക
ലാലല്ല ലാലല്ല ലലലലലാ ലല്ലലലലാ
ലാലല്ല ലാലല്ല ലലലലലാ ലല്ലലലലാ
നല്ല തളിർവെറ്റില നുള്ളി വെള്ളം തളിച്ചു വെച്ചേ
തെക്കൻപുകല നന്നായ് ഞാൻ വെട്ടിയരിഞ്ഞു വെച്ചേ
ഇനി നീയെന്നെൻ്റെ അരികിൽ വരും
കിളിപാടും കുളിർരാവിൽ ഞാൻ അരികിൽ വരാം
പറയൂ നീ മൃദുമേനി എന്തു പകരം തരും
നല്ല തത്തക്കിളിച്ചുണ്ടൻ വെറ്റില നൂറൊന്നു തേച്ചു തരാം
എൻ്റെ പള്ളിയറയുടെ വാതിൽ നിനക്കു തുറന്നേ തരാം
ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വെച്ചേ എൻ്റെ വെറ്റിലത്താമ്പാളത്തിൽ
ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക
ലാലലാ ലാലലാ ലാലലല ലാലലല ലാ
കണ്ണിൽ വിളക്കും വെച്ചു, രാത്രി എന്നെയും കാത്തിരിക്കേ
തെക്കേത്തൊടിയ്ക്കരികിൽ, കാലൊച്ച തിരിച്ചറിഞ്ഞോ
അരികിൽ വന്നെന്നെ എതിരേറ്റു നീ
തുളുനാടൻ പൂം പട്ടു വിരിച്ചു വെച്ചു
മണിമാരൻ ഈ രാവിൽ എന്തു പകരം തരും
നിന്നെ കെട്ടിപ്പിടിച്ചു ഞാൻ ചെന്തളിർച്ചുണ്ടത്തു മുത്തം തരും
ഒരു കൃഷ്ണതുളസിപ്പൂ നുള്ളി മുടിത്തുമ്പിൽ ചാർത്തി തരും
ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വെച്ചേ വെറ്റിലതാമ്പാളത്തിൽ
ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വെച്ചേ എൻ്റെ വെറ്റിലതാമ്പാളത്തിൽ
ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക