Skip to content

Athmabhava

Popularity · Low

YouTube

Searching YouTube...

Lyrics

ആത്മഭാവ ഗായക രാഗതാള ലോലുപാ പാൽ നിലാവിൻ അലകളായ് പാടൂ... പാടൂ ജീവഗാന മാധുരി ആത്മഭാവ ഗായക രാഗതാള ലോലുപാ ദേവഗംഗ പോൽ ഉദാരമാം ഗാന നിർജ്ജരീ ആ ഹിമാലയാദ്രി പോലെയാം സാന്ദ്ര വൈഖരി അനുരാഗ യമുനാ നദി തൻ ആർദ്രമാം ശ്രുതി ആത്മാഭാവ ഗായക രാഗതാള ലോലുപാ ഏതപാര വാനസീമയിൽ പോയ് മറഞ്ഞു നീ പാടിടുന്നു എങ്ങുമീ ഗാനവീചികൾ അതു മാറിൽ അണിയുന്നിതാ ഭൂമി രാപകൽ ആത്മഭാവ ഗായക രാഗതാള ലോലുപാ പാൽ നിലാവിൻ അലകളായ് പാടൂ... പാടൂ... നീ ജീവഗാന മാധുരി ആത്മാഭാവ ഗായക രാഗതാള ലോലുപാ