Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Kannile Poika
Ganesh Sundaram, Sowmya Ramakrishnan
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
കണ്ണിലെ പൊയ്കയില്‍ കുഞ്ഞലമാലയില്
ഞാനോ മീനോ കാണാതീരം തേടിപോകും
പൊന്‍കിനാ തോണികളോ
പൊന്നരയന്നങ്ങളോ
ചാഞ്ഞിറങ്ങണ ചന്ദന വെയിലില്‍
ഞാനലിഞ്ഞൊരു വേളയില്‍
പൊന്നരളീ പൂവ് നുള്ളി
നിന്നെ ഞാന്‍ ഓര്‍ത്തതല്ലേ
ആറ്റുവക്കിലെ ആഞ്ഞിലിച്ചോട്ടിലെ
കാത്തുനിന്നൊരു തോണിയല്ലേ
ആര്‍ത്തിരമ്പി നിറയണ നേരത്ത്
നീന്തി എത്തണം ഒന്നരികെ
ആരുമൊന്നു നനയാന്‍ കൊതിക്കണ
രാവിലാദ്യ മഴക്കുളിരില്
നീ പറയും കഥകളിലൊക്കെയും
പൂമഴ തുള്ളിത്തുള്ളി വന്നു
കണ്ണിലെ പൊയ്കയില്‍ ഉം
കുഞ്ഞലമാലയില് ഉം
ഞാനോ മീനോ കാണാതീരം തേടി പോകും
പൊന്‍കിനാ തോണികളോ
പൊന്നരയന്നങ്ങളോ
പോക്കുവെയിലിനു മുങ്ങി കുളിക്കുവാന്‍
ആര്‍ത്തി തോന്നണ ചോലയല്ലേ
കൂത്തടിക്കും പരല്‍മീനെ കണ്ടപ്പോള്‍
ഓര്‍ത്തുപോയി നിന് നീൾമിഴി ഞാന്‍
കാറ്റിലാടും മരങ്ങളെപ്പോൽ നിന്റെ
നേര്‍ക്ക് ചായും കിനാവുകളില്‍
നീ നടക്കും വഴികളിലൂടൊരു
മേക് ചാലു പോലോടി വന്നു
കണ്ണിലെ പൊയ്കയില്‍ കുഞ്ഞലമാലയില്
ഞാനോ മീനോ കാണാതീരം തേടി പോകും
പൊന്‍കിനാ തോണികളോ
പൊന്നരയന്നങ്ങളോ
ചാഞ്ഞിറങ്ങണ ചന്ദന വെയിലില്‍
ഞാനലിഞ്ഞൊരു വേളയില്‍
പൊന്നരളീ പൂവ് നുള്ളി
നിന്നെ ഞാന്‍ ഓര്‍ത്തതല്ലേ