Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Poomkattinodum Kilikalodum
K. J. Yesudas - Topic
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ
കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ (ആ-ആ)
നിഴലായ് (ആ) അലസമലസമായി (ആ)
അരികിലൊഴുകി ഞാൻ (ആ)
ഇളം പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ
കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ (ആ-ആ)
നിന്നുള്ളിലെ മോഹം സ്വന്തമാക്കി ഞാനും
എൻ നെഞ്ചിലെ ദാഹം നിന്റെതാക്കി നീയും
പൂചങ്ങലക്കുള്ളിൽ രണ്ടു മൗനങ്ങളെ പോൽ (ആ-ആ)
നീർതാമര താളിൽ പനിനീർ തുള്ളികളായ് (ആ-ആ)
ഒരു ഗ്രീഷ്മ ശാഖിയിൽ വിടരും വസന്തമായ്
പൂത്തുലഞ്ഞ പുളകം നമ്മൾ
പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ
കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ (ആ-ആ)
നിറമുള്ള കിനാവിൻ കേവു വള്ളമൂന്നി
അലമാലകൾ പുല്കും കായൽ മാറിലൂടെ
പൂ പാടങ്ങൾ തേടും രണ്ടു പൂമ്പാറ്റകളായ് (ആ ആ)
കാൽ പാടുകൾ ഒന്നാക്കിയ തീർഥാടകരായ് (ആ-ആ)
കുളിരിന്റെ കുമ്പിളിൽ കിനിയും മരന്ദമായ്
ഊറി വന്ന ശിശിരം നമ്മൾ
പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ
കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ (ആ-ആ)
നിഴലായ് (ആ) അലസമലസമായി (ആ-ആ)
അരികിലൊഴുകി ഞാൻ (ആ-ആ)
ഇളം പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ
കളികൾ ചൊല്ലി കാട്ടു-പൂവിൻ കരളിനോടും നീ (ആ-ആ)