Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Paalnilavin Poykayil
Ranjin Raj
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
പാൽ നിലാവിൻ പൊയ്കയിൽ
വെൺ തുഷാരം പെയ്ത പോൽ
എൻ കിനാവും മഞ്ഞ് തൂകും
നിൻ മുഖം ഞാൻ കാണെക്കാണെ
പാൽ നിലാവിൻ പൊയ്കയിൽ
നിൻ വസന്തം
കൈ തൊടുമ്പോൾ
ഒരായിരം ദലങ്ങളായ്
വിരിഞ്ഞു മാനസം
കൺനിറഞ്ഞാൽ
നിൻ സ്വകാര്യം
തലോടലായ്
മൊഴിഞ്ഞിടും
നിറഞ്ഞ സാന്ത്വനം
നോവും നേരം
നീയെന്നുള്ളിൽ
മെല്ലെ പുൽകും
തെന്നൽ പോലെ
വാടും നേരം വേനൽച്ചൂടിൽ
മാരിത്തൂവൽ വീശും പോലെ
ഒരേ സ്വരങ്ങളിൽ
നാം സാമഗാനമായ്
നിൻ നിഴൽ പോൽ
വേർ പെടാതെ
വിമൂകമായ് അഗാധമായ്
അലിഞ്ഞു ചേർന്നിടാം
ഈ കരങ്ങൾ കൈ വിടാതെ
സുഖങ്ങളിൽ നിരാശയിൽ
നടന്നു നീങ്ങിടാം
ഇന്നീ സ്വപ്നം തീരാതെങ്കിൽ
സങ്കൽപ്പങ്ങൾ നേരായെങ്കിൽ
തമ്മിൽത്തമ്മിൽ മോഹം ചൊല്ലി
എന്നും നീയെൻ ചാരെയെങ്കിൽ
അറിഞ്ഞുവെങ്കിൽ നീ
എൻ സ്നേഹനൊമ്പരം
പാൽ നിലാവിൻ പൊയ്കയിൽ
വെൺ തുഷാരം പെയ്ത പോൽ
എൻ കിനാവും മഞ്ഞ് തൂകും
നിൻ മുഖം ഞാൻ കാണെക്കാണെ