Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Venmathi
Justin Prabhakaran
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
വെണ്മതി ഇനി അരികിൽ നീ മതി
വാർമുഖി കണിമലരാം എൻ സഖി
പൂക്കും ചിരി തിരി തെളിയും വിന്താരകം
(വെണ്മതി)
നോക്കും ഞൊടി പല കനവിൻ പൊൻ ജാലകം
(വെണ്മതി)
കാൽ താരങ്ങളോ മനം നനയും പാൽ പെയ്യലായ്
ചേലാം ആമ്പലായ് ഇതൾ വിരിച്ചു ചിരിച്ചഴകിൽ വാ വാ വാ വാ
വെണ്മതി ഇനി അരികിൽ നീ മതി
വാർമുഖി കണിമലരാം എൻ സഖി
നിന്നെ ചുറ്റും കാറ്റായ് മേഘക്കുട പിടിച്ചേ
മോഹപ്പടവുകൾ ഏറി ഞാൻ
ചെല്ല ചുണ്ടത്തിട്ടും അല്ലി തേനും കൊതിച്ച്
രാഗത്തിരകളിൽ നീന്തി ഞാൻ
രാവണിഞ്ഞ നിലാവിൽ ആദ്യമായ്
ഞാൻ അലിഞ്ഞു സദാ
(സദാ)
നീ പകർന്ന വിലോല സാന്ത്വനം ജീവനായതീതാ
കാത്തേ നിന്നതും പുതു ഹൃദയം തേടുന്നതും
നീയാം സ്നേഹമായ് എന്നിൽ നിറങ്ങൾ നിറയെ ഇനി വാ വാ വാ വാ
വെണ്മതി ഇനി അരികിൽ നീ മതി
വാർമുഖി കണിമലരാം എൻ സഖി
പൂക്കും ചിരി തിരി തെളിയും വിന്താരകം
(വിന്താരകം)
നോക്കും ഞൊടി പല കനവിൻ പൊൻ ജാലകം
(പൊൻ ജാലകം)
കാൽ താരങ്ങളോ മനം നനയും പാൽ പെയ്യലായ്
ചേലാം ആമ്പലായ് ഇതൾ വിരിച്ചു ചിരിച്ചഴകിൽ വാ വാ വാ വാ
വെണ്മതി ഇനി അരികിൽ നീ മതി
(വെണ്മതി)
വാർമുഖി കണിമലരാം എൻ സഖി
(വെണ്മതി)