Pottikaranju
Popularity · Low
YouTube
Searching YouTube...
Lyrics
പൊട്ടിക്കരഞ്ഞു കൊണ്ടോമനേ
ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം
മനസ്സിനെ താമരയാക്കിയ ലക്ഷ് മീ
മാപ്പുതരൂ എനിക്കുനീ മാപ്പുതരൂ
പൊട്ടിക്കരഞ്ഞു കൊണ്ടോമനേ
ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം
പാപത്തിൻ കഥകൾ രചിച്ചൊരെൻ
കൈയാൽ നിൻ പൂമേനി തൊടുകയില്ലാ
പാപത്തിൻ കഥകൾ രചിച്ചൊരെൻ
കൈയാൽ നിൻ പൂമേനി തൊടുകയില്ലാ
അമ്പലപ്പൂപോൽ വിശുദ്ധമാം അധരം
ചുബിച്ചുലയ് ക്കുകില്ലാ - ഞാൻ
ചുബിച്ചുലയ് ക്കുകില്ല
ചൂടാത്ത കൃഷ്ണതുളസിയല്ലേ നീ വാടിയ നിർമ്മാല്യം ഞാൻ
പൊട്ടിക്കരഞ്ഞു കൊണ്ടോമനേ
ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം
ദുഃഖത്തിൻ നിഴലായ് മാറിയ ഞാൻ
നിന്റെ കൊട്ടാരം പരിചാരകൻ(2)
കുങ്കുമക്കുറിയുടെ മാഹാത്മ്യം കാണാൻ
തപസ്സു ചെയ്യും നിൻ സേവകൻ
തപസ്സു ചെയ്യും നിൻ സേവകൻ
പാടാത്ത ഭക്തി ഗീതമല്ലേ നീ
ഇടറിയ സ്വരധാര ഞാൻ
പൊട്ടിക്കരഞ്ഞു കൊണ്ടോമനേ
ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം