Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Karineela Kannilenthedi - From "Chakkaramuthu"
Vineeth Sreenivasan
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
കരിനീല കണ്ണിലെന്തെടി?
കവിളൾ മുല്ല പൂവിലെന്തെടി?
കിളിവാതിൽ ചില്ലിലൂടെ നിൻ മിന്നായം
ഒളികണ്ണാൽ എന്നെ നോക്കവേ
കളിയായി കണ്ട കാര്യം
മറുവാക്കാൽ ചൊല്ലി മെല്ലെ നീ വായാടി
കുളിരോല പന്തലിട്ടു ഞാൻ
തിരുതാലി തൊങ്ങലിട്ടു ഞാൻ
വരവേൽക്കാം നിന്നെയെന്റെ പൊന്നേ ഹോ
കരിനീല കണ്ണിലെന്തെടി? (ഉം)
കവിൾ മുല്ല പൂവിലെന്തെടി? (ഓഹോഓഹോഓഹോ)
കിളിവാതിൽ ചില്ലിലൂടെ നിൻ മിന്നായം
കൈത പൂത്ത മിഴിയിൽ
കനൽ പോലെ മിന്നുമുടലിൽ
കൈവള കരിവള കാൽത്തളയിളകുമൊരാദ്യ രാവിനഴകേ
മെയ് നനഞ്ഞ മഴയിൽ
പകൽ നെയ്തു തന്ന കുളിരിൽ
മാറിലെ മരതക നൂലിഴയഴകിലൊരുമ്മ തന്ന നിമിഷം
ഒരു കുഞ്ഞു കൂമ്പുവിരിയും
തുടുതുമ്പ തോൽക്കും അഴകേ
മകരം മഞ്ഞിലെഴുതി
നിന്റെ മനസ്സിലരിയ ശിശിരം
ഒളി കണ്ണാൽ എന്നെ നോക്കവേ
കളിയായി കണ്ട കാര്യം
മറുവാക്കാൽ ചൊല്ലി മെല്ലെ നീ വായാടി
വേനൽ വെന്ത വഴിയിൽ
തെളിനീർ തടാകമായ് നീ
ചന്ദനമുകിലുകൾ ചന്ദ്രികമെഴുകിയ ചൈത്രവാനമായി നീ
മാമരങ്ങൾ നിറയെ കുയിലൂയലിട്ടു വെറുതേ
എൻ കനവതിലൊരു കുങ്കുമമുരുകിയ സന്ധ്യ പോലെ വരവേ
ഇനിയൊന്നു ചേർന്നു പാടാം
ഇതളായി വിരിഞ്ഞ ഗാനം
പതിയെ നെഞ്ചിലലിയും മൗന മുരളിയുണരുമീണം
കരിനീല കണ്ണിലെന്തെടി?
കവിൾ മുല്ല പൂവിലെന്തെടി?
കിളിവാതിൾ ചില്ലിലൂടെ നിൻ മിന്നായം
ഒളികണ്ണാൽ എന്നെ നോക്കവേ
കളിയായി കണ്ട കാര്യം
മറുവാക്കാൽ ചൊല്ലി മെല്ലെ നീ വായാടി
കുളിരോല പന്തലിട്ടു ഞാൻ
തിരുതാലി തൊങ്ങലിട്ടു ഞാൻ
വരവേൽക്കാം നിന്നെയെന്റെ പൊന്നേ ഹോ
കരിനീല കണ്ണിലെന്തെടി? (ഉം)
കവിൾ മുല്ല പൂവിലെന്തെടി? (ഓഹോഓഹോഓഹോ)
കിളിവാതിൽ ചില്ലിലൂടെ നിൻ മിന്നായം
കിളിവാതിൽ ചില്ലിലൂടെ നിൻ മിന്നായം