Thalippo Peelippo
Popularity · Low
YouTube
Searching YouTube...
Lyrics
താലിപ്പൂ പീലിപ്പൂ താഴമ്പൂചൂടി വരും
തളിരിളം കാവളം കിളിയേ...
നിൻ്റെ തങ്ക വള, ചിത്ര വള, താരുണ്യ പൊന്നു വള...
എന്നിലെ കാമുകനെ വിളിച്ചുണർത്തി...
താലിപ്പൂ പീലിപ്പൂ താഴമ്പൂചൂടി വരും
തളിരിളം കാവളം കിളിയേ...
ഇല്ലിമുളം കൂട്ടിൽ നിന്നിറങ്ങി വന്നെൻ്റെ
അല്ലിമുളം കുഴലിൽ നീ തേൻ ചൊരിഞ്ഞു...
ഇല്ലിമുളം കൂട്ടിൽ നിന്നിറങ്ങി വന്നെൻ്റെ
അല്ലിമുളം കുഴലിൽ നീ തേൻ ചൊരിഞ്ഞു...
എൻ്റെ പളുങ്കൊളി ചിറകുള്ള സ്വപ്ന ജാലങ്ങളെ
പറക്കും തളികയിൽ എടുത്തുയർത്തി...
താലിപ്പൂ പീലിപ്പൂ താഴമ്പൂചൂടി വരും
തളിരിളം കാവളം കിളിയേ...
മഞ്ഞലയിൽ കുളിപ്പിയ്ക്കും മാർകഴി മാസത്തിൻ
മംഗലം പാലയായ് നീ ഇതൾ വിരിച്ചു...
മഞ്ഞലയിൽ കുളിപ്പിയ്ക്കും മാർകഴി മാസത്തിൻ
മംഗലം പാലയായ് നീ ഇതൾ വിരിച്ചു...
ഇപ്പോളായിരം കാവടി കലശങ്ങളാടുമെൻ്റെ
ചേതനയെ സ്വർഗത്തിൽ പിടിച്ചിരുത്തി...
താലിപ്പൂ പീലിപ്പൂ താഴമ്പൂചൂടി വരും
തളിരിളം കാവളം കിളിയേ...
നിൻ്റെ തങ്ക വള, ചിത്ര വള, താരുണ്യ പൊന്നു വള...
എന്നിലെ കാമുകനെ വിളിച്ചുണർത്തി...