Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Illathalam Kaimarumbol
P. Jayachandran
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
ഇല്ലാത്താലം കൈമാറുമ്പോൾ തെമ്മാടിക്കാറ്റേ
കണ്ണിൽ കന്നിപ്പൂവോ പൊന്നോ മുത്തോ വാരിത്തൂകീ നീ
മിണ്ടാപ്പാടം കൊയ്യുന്നേരം പുള്ളിക്കുഞ്ഞാറ്റേ നിന്റെ വെള്ളിത്തൂവൽ കൊണ്ടെൻ നെഞ്ചിൽ കോറിയില്ലേ നീ
മഴയുടെ മൺ മണം പുലരിവെയിൽ നിറം
എന്നിൽ നിന്നിൽ ഒന്നായി ചേർന്നൂ
മായാജാലം പോൽ
പിന്നെ കാണെക്കാണേ മോഹം നെഞ്ചിൽ മാരിപ്പൂവായി
ഇല്ലാത്താലം കൈമാറുമ്പോൾ തെമ്മാടിക്കാറ്റേ
കണ്ണിൽ കന്നിപ്പൂവോ പൊന്നോ മുത്തോ വാരിത്തൂകീ നീ
കാത്തിരുന്നതല്ലേ പണ്ടേ
ആറ്റിറമ്പിൽ ഓടം പോലെ
ഒരു നാൾ തീരം കാണാൻ കൂടെ പോകുവാൻ
നീരൊഴിഞ്ഞ പാടം തേടി
ഞാറ്റുവേല പോലെ പോരൂ
വരളും മണ്ണിൻ ദാഹം തീർത്തു പോകുവാൻ
ചിറകുകൾ വീശീ തിനവയലോരം
കുരുവികൾ പാറീ
മണ്ണിൽ വിണ്ണിൻ സ്വപ്നം പോലെ
ഇല്ലാത്താലം കൈമാറുമ്പോൾ തെമ്മാടിക്കാറ്റേ
കണ്ണിൽ കന്നിപ്പൂവോ പൊന്നോ മുത്തോ വാരിത്തൂകീ നീ
പൂത്തുലഞ്ഞു നിന്നൂ മുന്നിൽ
പോക്കുവെയിൽ മാനായ് മാഞ്ഞു
പുലരാൻ നേരം കൂടെ വന്നൂ നീ
നെയ്ത്തിരികൾ ചൂടും കാവിൽ
ചോപ്പണിഞ്ഞ വാകപ്പൂക്കൾ
ഒരുനാൾ മണ്ണിൽ വീഴും നീ മറന്നിടും
ഒഴുകിടുമെല്ലാം അകലുമിതെല്ലാം
ഒഴിയാതെന്തേ പെയ്യാൻ വന്നൂ മേഘം പോലെ
ഇല്ലാത്താലം കൈമാറുമ്പോൾ തെമ്മാടിക്കാറ്റേ
കണ്ണിൽ കന്നിപ്പൂവോ പൊന്നോ മുത്തോ വാരിത്തൂകീ നീ
മിണ്ടാപ്പാടം കൊയ്യുന്നേരം പുള്ളിക്കുഞ്ഞാറ്റേ നിന്റെ വെള്ളിത്തൂവൽ കൊണ്ടെൻ നെഞ്ചിൽ കോറിയില്ലേ നീ
മഴയുടെ മൺ മണം പുലരിവെയിൽ നിറം
നിന്നിൽ എന്നിൽ ഒന്നായി ചേർന്നൂ മായാജാലം പോൽ പിന്നെ കാണെക്കാണേ മോഹം നെഞ്ചിൽ മാരിപ്പൂവായി
ഇല്ലാത്താലം കൈമാറുമ്പോൾ തെമ്മാടിക്കാറ്റേ
കണ്ണിൽ കന്നിപ്പൂവോ പൊന്നോ മുത്തോ വാരിത്തൂകീ നീ