Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Ee Kadalinu Kolu
K. J. Yesudas & Sujata
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
ഉഹും ഉഹും ഊഹൂഹുഹും ഈ കടലിനു് കോളു്
ഹുഹു ഹുഹു ഹൂഹൂഹൂഹൂ... ഈ പുതുമഴ ചൂടു്
ആദ്യമായ് മഴപ്പളുങ്കുതുള്ളി വന്നു തൊട്ടനേരം
ഒന്നു ഞെട്ടിയോ... എന്നിലൊട്ടിയോ...
നിന്റെ
മാരിതന്നവേലിയേറ്റമെന്നൊരാവികാരം
ഏറ്റുവാങ്ങിയോ... കാറ്റിരമ്പിയോ...
ഉഹും ഉഹും ഊഹൂഹുഹും ഈ കടലിനു് കോളു്
ഹുഹു ഹുഹു ഹൂഹൂഹൂഹൂ... ഈ പുതുമഴ ചൂടു്...
ആ... ആ... ആ... ആ...
അലഞ്ഞിറങ്ങി മേഘം നിന്നിൽ...
അലിഞ്ഞിണങ്ങി ഈറൻ മാറിൽ...
പതുക്കെയുള്ളിൽ പതഞ്ഞുപൊന്തി പരന്നിടുന്നു
നീയാഴി...
പറഞ്ഞിടാനോ അറിഞ്ഞുകൂടാ പതഞ്ഞതാകെ
തന്നീടാൻ
പുകച്ചിലാണിടക്കിടെ തനിച്ചാകെ...
തിടുക്കമാണെടുത്തിടാൻ എനിക്കാകെ...
ലാ ലല ലല ലാ... ലല ലല ലാ.ലാ ലലാ...
നീ തിരകളിൽ വിതറി ഞാൻ പുതുമഴ
നീ മുകിലുപോൽ ചിതറിയീ സുഖമഴ...
ഉഹും ഉഹും ഊഹൂഹുഹും...
ഹുഹു ഹുഹു ഹൂഹൂഹൂഹൂ...
ഈ കടലിനു് കോളു്...
ഈ പുതുമഴ ചൂടു്...
ഞൊറിഞ്ഞൊരുങ്ങി മോഹം നെഞ്ചിൽ...
തുടിച്ച മീനായ് നീ എൻ മുന്നിൽ...
ഒരിക്കലും ഞാൻ അറിഞ്ഞതല്ലീ മഴക്കുറുമ്പിൻ
തുള്ളാട്ടം
ഒരിക്കലും നീ അണിഞ്ഞതില്ലീ കടൽത്തുടിപ്പിൻ
ചാഞ്ചാട്ടം
നിനക്കിതെൻ കരൾത്തുടിപ്പൊരുക്കീടാം
നിനക്കിതെൻ മഴപ്പഴം വിളമ്പീടാം
ലാ ലല ലല ലാ... ലല ലല ലാ.ലാ ലലാ...
നിൻ വരവിലെൻ കരളിലോ നുരമഴ
നിൻ അല തരും മടിയിലോ രസമഴ...
(ഉഹും ഉഹും...)