Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Paattil Ee Paattil -Shreya Ghoshal
Apple Music
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
ആ ആ ആ ആ ആ ആ ആ ആ
പാട്ടിൽ ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ
ഒരു രാപ്പാടി പാടും ഈണം കേട്ടതില്ലേ
പനിനീർ പൂക്കൾ ചൂടി ഈ രാവൊരുങ്ങിയില്ലേ
എൻ നെഞ്ചിലൂറും ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ
ആ ആ ആ ആ ആ ആ ആ ആ
സാഗരം മാറിലേറ്റും കതിരോൻ വീണെരിഞ്ഞു
കാതരേ നിന്റെ നെഞ്ചിൽ എരിയും സൂര്യനാരോ
കടലല തൊടുനിറമാർന്നു നിൻ കവിളിലും അരുണിമ പൂത്തുവോ
പ്രണയമൊരസുലഭ മധുരമാം നിർവൃതി
ഒഴുകും പാട്ടിൽ ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ
ആയിരം പൊന്മയൂരം കടലിൽ നൃത്തമാടും
ആയിരം ജ്വാലയായ് കതിരോൻ കൂടെയാടും
പകലൊളി ഇരവിനെ വേഴ്ക്കുമീ
മുകിലുകൾ പറവകൾ വാഴ്ത്തിടും
പ്രണയമൊരസുലഭ മധുരമാം നിർവൃതി
ഒഴുകും പാട്ടിൽ ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ
ഒരു രാപ്പാടി പാടും ഈണം കേട്ടതില്ലേ
പനിനീർ പൂക്കൾ ചൂടി ഈ രാവൊരുങ്ങിയില്ലേ