Thalli Kuruvi
P.Jayachandran
Popularity · Low
YouTube
Searching YouTube...
Lyrics
താളിക്കുരുവീ തേൻകുരുവീ
താഴത്തും കാവിലെ താരിളം കുരുവീ
താളിക്കുരുവീ തേൻകുരുവീ
താഴത്തും കാവിലെ താരിളം കുരുവീ
ഒന്നാം തുമ്പിയെപ്പോൽ അഴകുള്ളൊരെൻ
പൂത്തോഴിയെ നീ കണ്ടുവോ
പൂവിളം മേനിയെ നീ കണ്ടുവോ
താളിക്കുരുവീ തേൻകുരുവീ
താഴത്തും കാവിലെ താരിളം കുരുവീ
പാലപ്പൂവാം പൊൻകതിരിട്ടു
പാലയ് ക്കൊരായിരം പൂവില വന്നു
പാലപ്പൂവാം പൊൻകതിരിട്ടു
പാലയ് ക്കൊരായിരം പൂവില വന്നു
പാലാഴി നീരാടി നീന്തിവരും
പാലാഴി നീരാടി നീന്തിവരും
പഞ്ചമിപെണ്ണ് പൂ ചൂടി നിന്നു
പാലമൃതൂട്ടാൻ ഒരുങ്ങി നിന്നു
താളിക്കുരുവീ തേൻകുരുവീ
താഴത്തും കാവിലെ താരിളംകുരുവീ
രാമത്തുളസീദളം ചാർത്തി നിൽക്കും നീ
രാമയണത്തിലെ സീതയാണോ
രാമത്തുളസീദളം ചാർത്തി നിൽക്കും നീ
രാമയണത്തിലെ സീതയാണോ
ചന്ദനം തേയ്ക്കും നിൻ മാറിലുറങ്ങാൻ
ചന്ദനം തേയ്ക്കും നിൻ മാറിലുറങ്ങാൻ
സുന്ദരീ ഞാനെന്നും കാത്തിരിക്കും
സുന്ദരീ ഞാനെന്നും കാത്തിരിക്കും
താളിക്കുരുവീ തേൻകുരുവീ
താഴത്തും കാവിലെ താരിളം കുരുവീ
ഒന്നാം തുമ്പിയെപ്പോൽ അഴകുള്ളൊരെൻ
പൂത്തോഴിയെ നീ കണ്ടുവോ
പൂവിളം മേനിയെ നീ കണ്ടുവോ
താളിക്കുരുവീ തേൻകുരുവീ
താഴത്തും കാവിലെ താരിളം കുരുവീ