Thamaranoolinal
Popularity · Low
YouTube
Searching YouTube...
Lyrics
താമരനൂലിനാൽ മെല്ലെയെൻ
മേനിയിൽ തൊട്ടുവിളിക്കൂ
താഴിട്ട് പൂട്ടുമെൻ
നെഞ്ചിലെ വാതിലിൽ മുട്ടിവിളിക്കൂ
എന്റെ മാറോടു ചേർന്നൊരു പാട്ടു മൂളൂ
മണിവിരലിനാൽ താളമിടൂ
മെല്ലെ മെല്ലെ എന്നെ നീയുറക്കൂ
താമരനൂലിനാൽ മെല്ലെയെൻ മേനിയിൽ തൊട്ടുവിളിക്കൂ
വെയിലേറ്റ് വാടുന്ന പൂവ് പോലെ
പൂങ്കാറ്റിലാടും കടമ്പ് പോലെ
ഒരു കടൽ പോലെ നിൻ കാലടിയിൽ
തിര നുര കൈകളും നീട്ടി നിൽപ്പൂ
എന്നിട്ടും എന്നിട്ടും എന്തേ നീയിന്നെന്റെ
നെറുകയിലൊരു മുത്തം തന്നീലാ
ആാ ആാ
ആരിരരാരിരാരോ ആരിരാരോ ഉം
താമരനൂലിനാൽ മെല്ലെയെൻ മേനിയിൽ തൊട്ടുവിളിക്കൂ
താഴിട്ട് പൂട്ടുമെൻ
നെഞ്ചിലെ വാതിലിൽ മുട്ടിവിളിക്കൂ
തിരമേലെ ആടുന്ന തിങ്കൾ പോലെ
തീരത്തുലാവും നിലാവ് പോലേ
നറുമഴ പോലെ നിൻ പൂഞ്ചിമിഴിൽ
ഒരു ചെറുമുത്തുമായ് കാത്തു നില്പൂ
എന്നിട്ടും എന്നിട്ടും എന്തേ നീയിന്നെന്റെ
പുലർവെയിലിനു പൂക്കൾ തന്നീല്ലാ
താമരനൂലിനാൽ മെല്ലെയെൻ മേനിയിൽ തൊട്ടുവിളിക്കൂ
താഴിട്ട് പൂട്ടുമെൻ
നെഞ്ചിലെ വാതിലിൽ മുട്ടിവിളിക്കൂ
എന്നെ മാറത്തു ചേർത്തൊരു പാട്ടു മൂളൂ
തളിർവിരലിനാൽ താളമിടൂ
മെല്ലെ മെല്ലെ എന്നെ നീയുറക്കൂ