Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Salabham Vazhimarumo
K. S. Chithra, M.G. Sreekumar
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
കാതിൽ ഒരു കഥ ഞാൻ
പൂവേ ഇനി പറയാം
ഇനിയും നീയെൻ ചങ്ങാതി
ശലഭം വഴിമാറുമാ മിഴി രണ്ടിലും നിൻ സമ്മതം
ഇളനീർ പകരം തരും ചൊടി രണ്ടിലും നിൻ സമ്മതം
വള കിലുങ്ങുന്ന താളം പോലും മധുരമാം സമ്മതം
തഴുകിയെത്തുന്ന കാറ്റിൽ തരളമാം സമ്മതം
എന്റെ ജീവനായ് നിന്നെ അറിയാൻ സമ്മതം
ശലഭം വഴിമാറുമാമിഴി രണ്ടിലും നിൻ സമ്മതം
ഇളനീർ പകരം തരും ചൊടി രണ്ടിലും നിൻ സമ്മതം
ആ
പദമലർ വിരിയുമ്പോൾ സമ്മതം സമ്മതം, സമ്മതം
തേൻ ഇതളുകളുതിരുമ്പോൾ സമ്മതം സമ്മതം, സമ്മതം
പാടാൻ നല്ലൊരീണം നീ പങ്കു വച്ചു തരുമോ?
ഒരോ പാതിരാവും നിൻ കൂന്തൽ തൊട്ടുതൊഴുമോ
രാമഴമീട്ടും തമ്പുരുവിൽ നിൻ രാഗങ്ങൾ കേട്ടു ഞാൻ
പാദസരങ്ങൾ പല്ലവി മൂളും നാദത്തിൽ മുങ്ങി ഞാൻ
എന്റെ എഴു ജന്മങ്ങൾക്കിനി സമ്മതം
ശലഭം വഴിമാറുമാ മിഴി രണ്ടിലും നിൻ സമ്മതം (സമ്മതം)
ആ
കവിളിണ തഴുകുമ്പോൾ സമ്മതം സമ്മതം, സമ്മതം
നിൻ കരതലമൊഴുകുമ്പോൾ സമ്മതം സമ്മതം, സമ്മതം
ഓരോ ദേവലോകം നിൻ കണ്ണെഴുത്തിലറിയാം
കാതിൽ ചൊന്ന കാര്യം ഒരു കാവ്യമായി മൊഴിയാം
പാതി മയങ്ങും വേളയിലാരോ പാദങ്ങൾ പുൽകിയോ?
മാധവ മാസം വന്നു വിളിച്ചാൽ ആരാമം വൈകുമോ?
ഒന്നായ്ത്തീരുവാൻ നമുക്കിനി സമ്മതം
ശലഭം വഴിമാറുമാ മിഴി രണ്ടിലും നിൻ സമ്മതം
ഇളനീർ പകരം തരും ചൊടി രണ്ടിലും നിൻ സമ്മതം
വള കിലുങ്ങുന്ന താളം പോലും മധുരമാം സമ്മതം
തഴുകിയെത്തുന്ന കാറ്റിൽ തരളമാം സമ്മതം
എന്റെ ജീവനായ് നിന്നെ അറിയാൻ സമ്മതം