Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Ente Ulludukkum
Radhika Thilak
,
K. J. Yesudas
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
എൻ്റെ ഉള്ളുടുക്കും കൊട്ടി നിൻ കഴുത്തിൽ മിന്നും കെട്ടി
കൊണ്ടു പോകാൻ വന്നതാണു ഞാൻ പെണ്ണേ നിന്നെ
കൊണ്ടു പോകാൻ വന്നതാണു ഞാൻ
എൻ്റെ ഉള്ളുടുക്കും കൊട്ടി നിൻ കഴുത്തിൽ മിന്നും കെട്ടി
കൊണ്ടു പോകാൻ വന്നതാണു ഞാൻ പെണ്ണേ നിന്നെ
കൊണ്ടു പോകാൻ വന്നതാണു ഞാൻ
ഓ... നിൻ്റെ കൈയ്യിൽ കൈയ്യും കോർത്തു
തോളിലെൻ്റെ തോളും ചേർത്തു
കൂടെ വരാൻ കാത്തിരുന്നൂ ഞാൻ
പൊന്നെ നിൻ്റെ കൂടെ വരാൻ കാത്തിരുന്നൂ ഞാൻ
എൻ്റെ ഉള്ളുടുക്കും കൊട്ടി നിൻ കഴുത്തിൽ മിന്നും കെട്ടി
കൊണ്ടു പോകാൻ വന്നതാണു ഞാൻ പെണ്ണേ നിന്നെ
കൊണ്ടു പോകാൻ വന്നതാണു ഞാൻ
നാഴി മണ്ണും തുളസ്സിത്തറയും മൺ ചുവരും മാലിപ്പുരയും
നാഴി മണ്ണും തുളസ്സിത്തറയും മൺ ചുവരും മാലിപ്പുരയും
അവിടെ എന്നോടൊത്തു പൊറുക്കാൻ ആശക്കിളിയേ പോരാമോ
നിൻ്റെ നെഞ്ചിനകത്തുണ്ടല്ലോ നീലവാനം പോലൊരു മനസ്സ്
നിൻ്റെ നെഞ്ചിനകത്തുണ്ടല്ലോ നീലവാനം പോലൊരു മനസ്സ്
അവിടെ ചിറകും ചിറകുമുരുമ്മി ആറ്റക്കിളി ഞാൻ പാർക്കാമല്ലോ
എൻ്റെ ഉള്ളുടുക്കും കൊട്ടി നിൻ കഴുത്തിൽ മിന്നും കെട്ടി
കൊണ്ടു പോകാൻ വന്നതാണു ഞാൻ പെണ്ണേ നിന്നെ
കൊണ്ടു പോകാൻ വന്നതാണു ഞാൻ
കോടമഞ്ഞും ചുഴലികാറ്റും കൂരിരുട്ടിലൊരിടിയും മഴയും
കോടമഞ്ഞും ചുഴലികാറ്റും കൂരിരുട്ടിലൊരിടിയും മഴയും
എൻ്റെ കുടിലു പൊളിക്കാൻ വന്നാൽ എന്തു ചെയ്യും പൈങ്കിളിയേ
പേടി തോന്നും രാത്രിയില്ലെല്ലാം വീതിയേറും നിന്നുടെ മാറിൽ
പേടി തോന്നും രാത്രിയില്ലെല്ലാം വീതിയേറും നിന്നുടെ മാറിൽ
എൻ്റെ കൈയ്യാലിങ്ങനെയിങ്ങനെ എണ്ണി പൂകിയുറങ്ങാമല്ലോ