Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Oru Kaattu Moolanu (From "Chekkan")
Manikandan Perumpadappu, Sibu Sukumaran
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
ഒരു കാറ്റ് മൂളണ്
ഒരു പാട്ടിൻ ഈണം കേൾക്കണ്
എൻ കാതിൽ വന്നു കഥ ചൊല്ലണ്
എന്റെ കാട്ടുചോല കിളിയേ
കനവാകും കടൽ നീന്തി
കരകാണാതൊരു നാളും
മഴ മുകിലായ് ഞാൻ പാടം
എന്റെ ഓലഞ്ഞാലികിളിയെ
ഒരു കാറ്റ് മൂളണ്
ഒരു പാട്ടിൻ ഈണം കേൾക്കണ്
എൻ കാതിൽ വന്നു കഥ ചൊല്ലണ്
എന്റെ കാട്ടുചോല കിളിയെ
നിണ മൊഴുകിയതൊരു ദിനമല്ലേ
നിറ വയറൊഴിഞ്ഞതു വനമേ
പതറിയ ചില ചുവടിന് പോലും
കരളുരുകിയ കഥയറിയാം
ഇടറിയൊരീണം കേട്ട്
പോരുളറിയാതെ മയങ്ങി
പശിയറിയാതെ ഊട്ടാം
നിറമാർച്ചുരന്നമ്മ നീട്ടി
തിരിമുറിയാതെ അലയിടറാതെ
ഇനിയും ഞാൻ പാടം
ഇനിയും ഞാൻ പാടം
ഒരു കാറ്റ് മൂളണ്
ഒരു പാട്ടിൻ ഈണം കേൾക്കണ്
എൻ കാതിൽ വന്നു കഥ ചൊല്ലണ്
എന്റെ കാട്ടുചോല കിളിയെ
മിഴികളിലൊരു കടലിളകുമ്പോൾ
പുഞ്ചിരിയൊരു മറയാക്കും
മനം തൊരാ മഴപെയ്താലും
ചെറു തെന്നൽ കുളിരേകും
അരുമയോടൊന്നു തഴുകാം
ആ പടികടന്നിനിയും വരുമോ
അനുദിനമെന്റെ കുടിലിൽ
വറുതിയാണെന്നും തുണയായ്
കനൽ വഴി പോലും കവിതകളാക്കി
ഇനിയും ഞാൻ പാടാം
ഇനിയും ഞാൻ പാടം
ഒരു കാറ്റു മൂളണ്
ഒരു പാട്ടിൻ ഈണം കേൾക്കണ്
എൻ കാതിൽ വന്നു കഥ ചൊല്ലണ്
എന്റെ കാട്ടുചോല കിളിയെ
കനവാകും കടൽ നീന്തി
കരകാണാതൊരു നാളും
മഴ മുകിലായ് ഞാൻ പാടം
എന്റെ ഓലഞ്ഞാലികിളിയെ
ഒരു കാറ്റ് മൂളണ്
ഒരു പാട്ടിൻ ഈണം കേൾക്കണ്
എൻ കാതിൽ വന്നു കഥ ചൊല്ലണ്
എന്റെ കാട്ടുചോല കിളിയെ