Punyamala
M.G. Sreekumar
Popularity · Low
YouTube
Searching YouTube...
Lyrics
ഓം ഗം ഗണപതി ശ്രീ ഗണപതി എൻ ഗണപതി കാത്തരുളണമേ
ഓം നിൻ തിരുവടി ഇന്നടിയനു മംഗളവര തംബുരു തരണേ
ഓം ഗം ഗണപതി ശ്രീ ഗണപതി എൻ ഗണപതി കാത്തരുളണമേ
ഓം നിൻ തിരുവടി ഇന്നടിയനു മംഗളവര തംബുരു തരണേ
ഓം അഗജാനന പത്മാർക്കം ഗജാനനമഹർനിശം
അനേകദന്തം ഭക്താനാം ഏകദന്തം ഉപാസ്മഹേ
മത്തമാതംഗ ഗമനം കാരുണ്യാമൃത പൂരിതം
സർവ്വവിഘ്നഹരം ദേവം ശാസ്താരം പ്രണമാമ്യഹം
പുണ്യമല ശബരിമല പൂത്തുലയും മകരമല
മല കാണാൻ ഞങ്ങൾ വരുന്നേ
സ്വാമി നിൻ നാമം പാടി വരുന്നേ
പുണ്യമല ശബരിമല പൂത്തുലയും മകരമല
മല കാണാൻ ഞങ്ങൾ വരുന്നേ
സ്വാമി നിൻ നാമം പാടി വരുന്നേ
ഇരുമുടിയും തിരുതുടിയും തിരുവടിയിൽ വെയ്ക്കുവാൻ അയ്യപ്പാ ഞങ്ങൾ വരുന്നേ
ഹേയ് ഇരുമുടിയും തിരുതുടിയും തിരുവടിയിൽ വെയ്ക്കുവാൻ അയ്യപ്പാ ഞങ്ങൾ വരുന്നേ
മണികണ്ഠസ്വാമിയെ മകരത്തിൻ ജ്യോതിയെ കനിവോടെ കാക്കണമേ
സ്വാമിയേ അയ്യപ്പോ അയ്യപ്പോ സ്വാമിയേ
സ്വാമിയേ അയ്യപ്പോ അയ്യപ്പോ സ്വാമിയേ
പുണ്യമല ശബരിമല പൂത്തുലയും മകരമല
മല കാണാൻ ഞങ്ങൾ വരുന്നേ
സ്വാമി നിൻ നാമം പാടി വരുന്നേ
പമ്പയിലെ കുളി കഴിഞ്ഞു ഗണപതിയെ കൈ തൊഴുതു വടമാലകൾ നേദിക്കുന്നേ
ഞങ്ങൾ കർപ്പൂരം കത്തിക്കുന്നേ
വന്മലയുടെ പൊന്നരഞ്ഞാൺ വഴിയിലൂടെ ഞങ്ങളിതാ നന്തുണിയും മീട്ടി വരുന്നേ
അയ്യാ പാദ ബലം നൽകേണമേ
നിൻ നാമങ്ങളെ മനസ്സിൽ മന്ത്രിച്ചു ഭഗവാനെ ഞങ്ങൾ വരുമ്പോൾ
അയ്യാ നിൻ രൂപം കാണേണമേ
ശാസ്താവേ ധർമ്മ ശാസ്താവേ
അയ്യപ്പൻ പാട്ടിൻ്റെ താരാട്ടുമായ് വിരിവെച്ചു ഞങ്ങളുറങ്ങാം
സ്വാമിയേ അയ്യപ്പോ സ്വാമിയെ അയ്യപ്പോ
സ്വാമിയേ അയ്യപ്പോ സ്വാമിയെ അയ്യപ്പോ
പുണ്യമല ശബരിമല പൂത്തുലയും മകരമല
മല കാണാൻ ഞങ്ങൾ വരുന്നേ
സ്വാമി നിൻ നാമം പാടി വരുന്നേ
ഓം മഹാശാസ്താ വിശ്വശാസ്താ ലോകശാസ്തഥൈവ ച
ധർമ്മശാസ്താ വേദശാസ്താ കാലശസ്താ ഗജാധിപഃ
ഭൂതനാഥ സദാനന്ദാ സർവഭൂത ദയാപര
രക്ഷ രക്ഷ മഹാബാഹോ ശാസ്ത്രേ തുഭ്യം നമോ നമഃ
കറുപ്പുടുക്കണ കരിമലക്കൊരു കാവൽ നിൽക്കും താരകമേ ഞങ്ങൾക്കും വഴികാട്ടേണേ
സ്വാമി കൈവല്യം നീ തരണേ
കണ്ണില്ലാതുള്ളോർക്കും കാലില്ലാതുള്ളോർക്കും ശരണം നീയാണയ്യാ
ആനന്ദം നീയാണയ്യാ
പതിനെട്ടാംപടി മേലെ പാദങ്ങൾ വെയ്ക്കുമ്പോൾ ശ്രീകോവിൽ നട കാണുന്നേ
സ്വാമി അഭിഷേകം കണി കാണുന്നേ
ശാസ്താവേ ധർമ്മ ശാസ്താവേ
അവിടുത്തെ തിരുഭസ്മക്കുറിയാകുവാൻ എന്നെന്നും വരം തരണേ
സ്വാമിയേ അയ്യപ്പോ അയ്യപ്പോ സ്വാമിയേ
സ്വാമിയേ അയ്യപ്പോ അയ്യപ്പോ സ്വാമിയേ
പുണ്യമല ശബരിമല പൂത്തുലയും മകരമല
മല കാണാൻ ഞങ്ങൾ വരുന്നേ
സ്വാമി നിൻ നാമം പാടി വരുന്നേ
ഇരുമുടിയും തിരുതുടിയും തിരുവടിയിൽ വെയ്ക്കുവാൻ അയ്യപ്പാ ഞങ്ങൾ വരുന്നേ
ഹേയ് ഇരുമുടിയും തിരുതുടിയും തിരുവടിയിൽ വെയ്ക്കുവാൻ അയ്യപ്പാ ഞങ്ങൾ വരുന്നേ
മണികണ്ഠസ്വാമിയെ മകരത്തിൻ ജ്യോതിയെ കനിവോടെ കാക്കണമേ
സ്വാമിയേ അയ്യപ്പോ അയ്യപ്പോ സ്വാമിയേ
സ്വാമിയേ അയ്യപ്പോ അയ്യപ്പോ സ്വാമിയേ
സ്വാമിയേ അയ്യപ്പോ അയ്യപ്പോ സ്വാമിയേ
സ്വാമിയേ അയ്യപ്പോ അയ്യപ്പോ സ്വാമിയേ