Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Vinnile
M. G. Sreekumar
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
വിണ്ണിലെ പൊയ്കയിൽ
വന്നിറങ്ങിയ പൗർണമി
മോഹമാം മുല്ലയിൽ
പൂ ചൊരിഞ്ഞൊരു യാമിനീ
ചിരിമലരിതൾ നുള്ളുവാൻ
കുളിർ മധു മൊഴി കേൾക്കുവാൻ
പനിമതിയുടെ മഞ്ചലിൽ
വന്നു ഞാൻ
വിണ്ണിലെ പൊയ്കയിൽ
വന്നിറങ്ങിയ പൗർണമി
മോഹമാം മുല്ലയിൽ
പൂ ചൊരിഞ്ഞൊരു യാമിനീ
Music
മൂടൽ മഞ്ഞിനാൽ
മണിപ്പുടവകൾ ഞൊറിയുമീ പുലർവനിയിൽ
കുഞ്ഞുപൂക്കളാൽ അതിൽ കസവണി കരയിടുമരുവികളിൽ
പകൽ പക്ഷിയായ് പാറുവാൻ നേരമായ്
മുളം കൂടിനുള്ളിൽ പാടുവാൻ മോഹമായ്
ഇളമാവിൻ തണൽ തേടും കുളിർകാറ്റേ
വിണ്ണിലെ പൊയ്കയിൽ വന്നിറങ്ങിയ പൗർണമി
മോഹമാം മുല്ലയിൽ പൂ ചൊരിഞ്ഞൊരു യാമിനീ
ഇന്ന് രാത്രിയിൽ
എന്റെ കനവുകൾ മേടയുമീമുകിൽ കുടിലിൽ
താരദീപമായ്
മെല്ലെ തിരിയണിഞ്ഞുണരുമെൻ കുളിർമനസ്സേ
വിരൽ തുമ്പു തേടും
വീണയായ് മാറുമോ തുളുമ്പും കിനാവിൻ
തൂവാലായ് പുല്കുമോ
നറുതിങ്കൾ കല ചൂടും കലമാനേ
ആ ആ ആ വിണ്ണിലെ പൊയ്കയിൽ
വന്നിറങ്ങിയ പൗർണമി മോഹമാം മുല്ലയിൽ
പൂ ചൊരിഞ്ഞൊരു യാമിനീ
ചിരിമലരിതൾ നുള്ളുവാൻ
കുളിർ മധു മൊഴി കേൾക്കുവാൻ
പനിമതിയുടെ മഞ്ചലിൽ വന്നു ഞാൻ