Kisa Paathiyil
Popularity · Low
YouTube
Searching YouTube...
Lyrics
കിസപാതിയിൽ കിതാബടച്ചിരുപാതപോലെ മടങ്ങിലും
കരയല്ല നാം ഹതാശരായ് കരളേ
കിസ പാതിയിൽ ഇശൽ മുറിഞ്ഞുടൽ വേറിടും
സ്വരഗതി പോല് പിടയുന്നവര്
പുഴുക്കൾ നാമെങ്കിലും
കിസയത് തുടരും
നിളപോലേ നാം, ഈ അഴിമുഖമണയും
വെൺതിരമലർ മാലകൾ അണിയിക്കുമോ
മുകിൽ അത്തർ ചൊരിയുമോ
അലയാഴി പൊൻ നിലാവിനാൽ
ഇഴചേർത്തു രാവു വിരിച്ചതിൽ
ഇളവേൽക്കുവാൻ വിളിക്കയായ് കരളേ
പൊന്നാനിയിൽ പുരാതനം
പല ദർഗ്ഗകൾ ഉരുവിടുമീ
പുകനാമ്പുകൾ ജപങ്ങൾ നാമെങ്കിലും
കരയരുതിനിമേൽ
മഴ പോലെ നാം ഈ മണലഴിതിരളും
കണ്ണിമയടയാതെയെൻ വിളികാത്തു നീ
ശരറാന്തലൊളി പോൽ, എരിയണേ