Skip to content

Ee Mizhikalil - Male Vocals

Vivekanand
Popularity · Low

YouTube

Searching YouTube...

Lyrics

ഈ മിഴികളിൽ കണ്ടുവോ പ്രണയമാകും നൊമ്പരം ഈ വരികളിൽ കേട്ടുവോ വിരഹമാകും സ്പന്ദനം. ഒടുവിൽ വിദൂരത്തിലലിഞ്ഞീടും ഒരേകാന്ത നിലാവിന്റെ വിഷാദാർദ്ര നിശാഗാനമായ് മാറി. ഈ മണ്ണിൽ ഈ നെഞ്ചിൽ പുതുമഴ വിതറീ, ആദ്യാനുരാഗത്തിൻ തരിവളയിളകീ ഞാൻ പാടുവാനോർത്തൂ മധുരിതമൊരു ഹൃദയഗാനമായ്. ഒടുവിൽ വിദൂരത്തിലലിഞ്ഞീടും ഒരേകാന്ത നിലാവിന്റെ വിഷാദാർദ്ര നിശാഗാനമായ് മാറി, ശ്രുതിയുമിടാതേതൊരുദാസീന വികാരത്തിലഗാധത്തിൽ അവൾ മാഞ്ഞു മറഞ്ഞെന്തിനോ പോയീ. താരുണ്യം പൂക്കുമ്പോൾ സിരകളിലുണരും ആരാരും കാണാത്ത പുതിയൊരു പുളകം ആ മൗനമോ പൂത്തൂ പ്രിയതരമൊരു പ്രണയകാവ്യമായ് ഒടുവിൽ വിദൂരത്തിലലിഞ്ഞീടും ഒരേകാന്ത നിലാവിന്റെ വിഷാദാർദ്ര നിശാഗാനമായ് മാറി ശ്രുതിയുമിടാതേതൊരുദാസീന വികാരത്തിലഗാധത്തിൽ അവൾ മാഞ്ഞു മറഞ്ഞെന്തിനോ പോയീ ഈ മിഴികളിൽ കണ്ടുവോ പ്രണയമാകും നൊമ്പരം...