Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Unaroo Unaroo Karunamayane
Anand/Chovvallur Krishnankutty/Manjari
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
ഉണരൂ ഉണരൂ കരുണാമയനെ
ഉണരൂ ഗുരുവായൂർപുരേശ ഹരേ
ഉണരൂ ഉണരൂ നന്ദകിഷോര
ഉണരൂ ഗുരുവായൂർപുരേശ ഹരേ
കരുണാർകനിവാവുദയാദ്രിയിൽനിൻ
അണയുന്നു മുദാ തിരു സന്നിധിയിൽ
ഇതളായി ഇതളായി വിടരുന്നു പനീർ
മലർപോലഴകായി അണയും പുലരി
ഹരിചന്ദനഗന്ധമുഴുക്കിമതിൽ
ഖഗമേ കുളിർതെന്നലണഞ്ഞു മുദാ
പ്രണവധ്വനിപോലുയരുന്നു ഹരേ
അതിമോഹന ശംഖ നിനാദരയം
ഇടത്തൂർന്നിടതൂർന്നു വിടർന്നു വിഭോ
മലർമഞ്ജലിപ്പോൾ നറുനെയ്ത്തിരികൾ
മധുമാരികളൊക്കെയിതാ പൊഴിയും
ജയദേവകവീശ്വര ഗാനസുധ
കളിയും ചിരിയും കൃപതൻ അമൃതം
വഴിയും മിഴിയും കുസൃതിത്തനവും
തിരുനെറ്റിയിലെ തിലകം കളഭ
കുറിയും ഹരിചന്ദന ലേപനവും
മണി മാറിലണിഞ്ഞഴകായി വിലസും
മണിഹാരവുമാ ചെറു താലികളും
കരുണാമയനെ പുലർവേളകളിൽ
കണി കാൺമതിനായി കനിവേകണമെ
മാധവ ഹേ മധുസൂധന മാനസരഞ്ചന മോഹന പാഹിഹരേ
കമല വിലോചന കഥനവിനാശന ഭവഭയമോചന പാഹിഹരേ
ഭക്ത പരായണ ഭാഗവതപ്രിയ നിരുപമകീർത്തേ പാഹിഹരേ
ത്രിഭുവന നായക മുരളീഗായക ശ്യതജനപാലക പാഹിഹരേ
നറുവെണ്ണ കവര്‍ന്നു കവര്‍ന്നു സദാ
നുകരുന്നൊരു ഭാവ മഹോമധുരം
ചിരിയില്‍ കപടം മിഴിയില്‍ കപടം
ഗുരുവായൂര്‍ പുരേശനതും മധുരം
വനമാലകളും മണി കുണ്ഡലവും
ചെറുതാലികള് പട്ടുടയാടകളും
കളഭക്കുറിയും എന്തിന് എന്നുടെ
ഗുരുവായൂര്‍ പുരേശനതും അഴക്
ദിനവും ദിനവും പെരുകുന്നു മഹാദുരിതങ്ങളുമാകുലചിന്തകളും
അവലംബമെനിക്കിനി നീയേ ഹരേ അകതാരിൽ സദാ കളിയാടണമേ
പിടയുന്നു ഹരേ തിരുസന്നിധിയിൽ അണയാൻ കെതിപൂണ്ടിടുമെൻ ഹ്യദയം
അവലംബമെനിക്കിനി നീയേ ഹരേ അരുളീടണമേ സദയം അഭയം
(അഭയം...(അഭയം...))
ഇരവും പകലും അടിയൻ്റെ മനോരഥമേറണമേ വിജയപ്രിയനേ
ഇരുളിൽ മറയും വഴിയിൽ സദയം കരുണാമയനേ പരിപാലയമാം
പലനാൾ തിരുനാമജപം ഭഗവാൻ ഒരുനാൾ വരുമെന്നറിയുന്നടിയൻ
ഒരു മാത്രമതി തിരുസന്നിധിയിൽ കരുണാമയനേ പരിപാലയമാം
ഉണരൂ ഉണരൂ കരുണാമയനെ
ഉണരൂ ഗുരുവായൂർപുരേശ ഹരേ
ഉണരൂ ഉണരൂ നന്ദകിഷോര
ഉണരൂ ഗുരുവായൂർപുരേശ ഹരേ
കരുണാർകനിവാവുദയാദ്രിയിൽനിൻ
അണയുന്നു മുദാ തിരു സന്നിധിയിൽ
ഇതളായി ഇതളായി വിടരുന്നു പനീർ
മലർപോലഴകായി അണയും പുലരി
ഉണരൂ ഉണരൂ കരുണാമയനെ
ഉണരൂ ഗുരുവായൂർപുരേശ ഹരേ
ഉണരൂ ഗുരുവായൂർപുരേശ ഹരേ
ഉണരൂ ഗുരുവായൂർപുരേശ ഹരേ
ഉണരൂ ഗുരുവായൂർപുരേശ ഹരേ
ഉണരൂ ഗുരുവായൂർപുരേശ ഹരേ
ഉണരൂ ഗുരുവായൂർപുരേശ ഹരേ
ഉണരൂ ഗുരുവായൂർപുരേശ ഹരേ
ഉണരൂ ഗുരുവായൂർപുരേശ ഹരേ
ഉണരൂ ഗുരുവായൂർപുരേശ ഹരേ