Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Madhanappoo
Johnson
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
മദനപ്പൂ നിറമുള്ള മെയ്യാണ് പെണ്ണിന്നഞ്ചുന്ന പഞ്ചാരമൊകറാണ്

കൊണ്ടോട്ടിക്കാരന്റെ ഖൽബിന്നൊരു താഴമ്പൂ
അത്തറു മെയ്ത്തിയൊരുങ്ങണ പെണ്ണൊരു ഹൂറിയാണ്

മൊഞ്ചത്തിപ്പെണ്ണിനു മിസരിപ്പൊന്നും കൊണ്ട്
കല്ലായിക്കടവത്തൊരു തോണിയടുത്തല്ലോ
മെഹറും കൊണ്ടു വരുന്നല്ലോ

പൂന്തോണിയടുത്തെന്ന് അങ്ങാടിപ്പാട്ടായി
അങ്ങാടീന്നായിരവും ഇങ്ങടീന്നായിരവും
ഒരുങ്ങി വന്നേ
നിക്കാഹിനു ബാപ്പയൊരുക്കണ പത്തിരിയാണല്ലോ
ഉമ്മാന്റെ നെഞ്ചിനകത്തൊരു ബേജാറാണല്ലൊ
നിക്കാഹിനു ബാപ്പയൊരുക്കണ പത്തിരിയാണല്ലോ
ഉമ്മാന്റെ നെഞ്ചിനകത്തൊരു ബേജാറാണല്ലൊ
മദനപ്പൂ നിറമുള്ള മെയ്യാണ് പെണ്ണിന്നഞ്ചുന്ന പഞ്ചാരമൊകറാണ്
കൊണ്ടോട്ടിക്കാരന്റെ ഖൽബിന്നൊരു താഴമ്പൂ
അത്തറു മെയ്ത്തിയൊരുങ്ങണ പെണ്ണൊരു ഹൂറിയാണ്
മൈലാഞ്ചിപ്പാട്ടുകളൊഴുകണ രാവിൽ
മാരന്റെ മാറിൽ നീ കൊഞ്ചേണം
എന്നും ചേർന്നു കിണുങ്ങേണം
മൈലാഞ്ചിപ്പാട്ടുകളൊഴുകണ രാവിൽ
മാരന്റെ മാറിൽ നീ കൊഞ്ചേണം
എന്നും ചേർന്നു കിണുങ്ങേണം
പതിനാലാം രാവെല്ലാം മുഹബ്ബത്തിലുദിക്കേണം
സ്വർഗ്ഗത്തിലെ സുൽത്താനും കൊതിതുള്ളിപ്പോകേണം
തൊടുന്നതെല്ലാം
സ്വർഗ്ഗത്തു വിളങ്ങി വിളങ്ങിയൊരായിരമാകേണം
പുതുമാപ്പിള വീട്ടിനു നീയൊരു പൂക്കണിയാകേണം