Skip to content

Minnum Tharangal

Popularity · Low

YouTube

Searching YouTube...

Lyrics

വാനം എഴുതുന്നോരഴകുള്ള മഴവില്ലായ് മാനത്തു നീ താരം മിഴി നോക്കും നേരത്തെൻ അരികത്തായ് വരികില്ലേ നീ ഈ മഴനൂലിൽ കോർത്തു നിന്നെ ഞാനണിയാം പൊന്നേ നീ വരുവോളം കാത്തു നിൽക്കാം ഈ വഴിയോരം എന്നും നെഞ്ചിനകത്ത് എന്നുമെനിക്ക് പുഞ്ചിരി തന്നൊരു പെണ്ണിവള് കണ്ണിനകത്ത് മിന്നിയൊളിക്കും മിന്നല് പോലെ വന്നവള് മണ്ണിലോ മിന്നും താരങ്ങളോ താനെ പൂക്കുന്നുവോ മിന്നും താരങ്ങളോ താനെ പൂക്കുന്നുവോ താര മലർക്കൊടിയായ് വാനിൽ പറന്നു വാ മായാ മിഴിത്തുമ്പിയായ് കാതിൽ മൊഴിഞ്ഞു വാ മഴ വന്നാൽ തുള്ളും പുഴയായ് മാറാം മനസ്സിൻ ഓരം ചേരാം മരമെല്ലാം പൂക്കും പൂവായ് തീരാം ചിറകിൽ വാനം പാറാം നീ വരും നേരമിതാ ചേലെഴും താരകമായ് നിന്നെ മൂടാം താരെഴും പൂവുകളായ് ഈ വഴിയോരത്ത് കാത്തു ഞാൻ നിൽക്കാം എന്നേയെന്നെ ഞാൻ തന്നേ നെഞ്ചില് പെണ്ണേ നീയറിഞ്ഞില്ലേ ഒന്നായ് മിന്നുവാൻ മിന്നായ് ചേരുവാൻ വന്നേ നല്ലൊരു നാള് കണ്ണിലോ മിന്നും താരങ്ങളോ താനെ പൂക്കുന്നുവോ മിന്നും താരങ്ങളോ താനെ പൂക്കുന്നുവോ