Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Padam Vanamali
M.G. Sreekumar, K. S. Chithra
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
പാടാം വനമാലീ നിലാവിൻ
പാൽമഴ പൊഴിയാറായ്
പാടാം വനമാലീ നിലാവിൻ
പാൽമഴ പൊഴിയാറായ്
കുറുമൊഴി പുഴയോരം കിനാവിൻ
കുടമുല്ല വിടരാറായ്
അണിമുറ്റത്തൊരു കോണിൽ
രാവിൻ മണിവിളക്കെരിയാറായ്
ഗോപപ്പെൺകൊടിമാരുടെ ഓമൽ
പീലിക്കനവു കവർന്നീടാം
മായക്കാഴ്ചകളോടെ മനസ്സിലെ
മിന്നും പൊന്നും അണിഞ്ഞീടാം
നന്ദകിശോരാ നവനീതചോരാ
മുരളിയിലൊരു ചെറു നറുമൊഴി അരുളുക
പാടാം വനമാലീ നിലാവിൻ
പാൽമഴ പൊഴിയാറായ്
കാൽത്തള കേട്ടൂ ഞാൻ
നിന്നോമൽ കള്ളച്ചിരി കണ്ടൂ ഞാൻ
കുണുങ്ങിക്കൊണ്ടൊളിച്ചു വെയ്ക്കും
കുറുമ്പും കുസൃതിയുമറിഞ്ഞൂ ഞാൻ
പരിഭവം പറയാതെ എൻ രാധേ
മൃദുമന്ത്രം ജപിച്ചാട്ടേ
മധുരയ്ക്കു വരും നേരം
തൃപ്പാദം മിഴി തൊട്ടു തൊഴുതാട്ടെ
പൊന്നുറിയൊന്നുമുടയ്ക്കരുതുരുകും
വെണ്ണ കവർന്നു മറഞ്ഞവനല്ലേ
ആ... ആ.ആ
പൊന്നുറിയൊന്നുമുടയ്ക്കരുതുരുകും
വെണ്ണ കവർന്നു മറഞ്ഞവനല്ലേ
മുരഹരഗിരിധര ഹരിവര ചിന്മയ
മതി മതി ഇനിമതി നിൻ മറിമായം
പാടാം ഇനിയൊരു ലോലപല്ലവി
പാടാം വനമാലീ നിലാവിൻ
പാൽമഴ പൊഴിയാറായ്
കുറുമൊഴി പുഴയോരം കിനാവിൻ
കുടമുല്ല വിടരാറായ്
യമുനാ കല്യാണി മധുരാഗ വരവാണി പ്രിയമേറും സുമവേണി വീണാപാണി
കരിമിഴി കലങ്ങാതെ എൻ പൊന്നേ
മണിച്ചുണ്ടൊന്നിടറാതെ
കുഞ്ഞു കുഞ്ഞു വികൃതികളിൽ
മനസ്സിൻ കണ്ണുപൊത്തിക്കളിയല്ലേ
പൈക്കളെ മേച്ചുവരും പെണ്ണാളിൻ
പാല്ക്കുടമുടച്ചു നീ
പളുങ്കണിക്കുളക്കടവിൽ തിളങ്ങും
പട്ടുചേലയെടുത്തില്ലേ
യദുകുലഗോപികമാരുടെ കവിളിൽ
നഖമുനയെഴുതിയതറിയുകയില്ലേ
ആ. ആ... ആ
യദുകുലഗോപികമാരുടെ കവിളിൽ
നഖമുനയെഴുതിയതറിയുകയില്ലേ
മുരഹരഗിരിധര ഹരിവര ചിന്മയ
മതി മതി ഇനിമതി നിൻ മറിമായം
പാടാം വനമാലീ നിലാവിൻ
പാൽമഴ പൊഴിയാറായ്
കുറുമൊഴി പുഴയോരം കിനാവിൻ
കുടമുല്ല വിടരാറായ്
അണിമുറ്റത്തൊരു കോണിൽ
രാവിൻ മണിവിളക്കെരിയാറായ്
ഗോപപ്പെൺകൊടിമാരുടെ ഓമൽ
പീലിക്കനവു കവർന്നീടാം
മായക്കാഴ്ചകളോടെ മനസ്സിലെ
മിന്നും പൊന്നും അണിഞ്ഞീടാം
നന്ദകിശോരാ നവനീതചോരാ
മുരളിയിലൊരു ചെറു നറുമൊഴി അരുളുക
പാടാം വനമാലീ നിലാവിൻ
പാൽമഴ പൊഴിയാറായ്
സാമജവരഗമന സമഗമ ഗമധ മധനി ധനിസ സനിധമധ
സാമജവരഗമന പഗസധമ ധമ മഗ ധനിനിസ സ സനിധ മ ഗ
സാമജവരഗമന സമ ഗമ ഗാഗഗ മാമ മ ധാ ധധ നിനിസ നിസഗ സനി
ആ. (സാമജവരഗമന)