Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Aalolam
KS Harisankar & Gowry Lekshmi
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
തിരി തിരി നറുതിരി
തിരിയുടെ കതിരൊളിയോമൽ ചേലോടെ
മിഴിയിണ ചിമ്മി തൊഴുതുണരാനിന്നെന്താണെന്താവോ
ചിരി ചിരി ചെറു ചിരി
ചിരിയുടെ കുളിരൊളിയിന്നീ മുറ്റത്തെ
മൺ ചിരാതിന്റെ
ചുണ്ടിലേറുന്നതാരെ കണ്ടാവോ.
ആലോലം ചാഞ്ചാടും
നാളത്തിൽ ചേരുന്നെ
ആരോ പൊൻതിങ്കളോ
പൂന്തെന്നൽ വന്നാലും
വാടാതെ നിന്നാടും
താരാ ജാലങ്ങളോ.
ഉയിരിൽ നിറയും അരിയ കിനാവുകളേ,
ചിറകിൽ ഉയരാൻ കൊതിയോ
മധുരം പകരും
ഒരുപിടി നിമിഷവുമായി
ഇതു വഴി പോരുവതാരാരോ...
തിരി തിരി നറുതിരി
തിരിയുടെ കതിരൊളിയോമൽ ചേലോടെ
മിഴിയിണ ചിമ്മി തൊഴുതുണരാനിന്നെന്താണെന്താവോ
ചിരി ചിരി ചെറു ചിരി
ചിരിയുടെ കുളിരൊളിയിന്നീ മുറ്റത്തെ
മൺ ചിരാതിന്റെ
ചുണ്ടിലേറുന്നതാരെ കണ്ടാവോ.
ഈ തെരുവിനോരങ്ങളിൽ
നീയെഴുതിടും കോലമോ.
ഈ തെരുവിനോരത്തു നീളേ
നീയെഴുതിടും കോലമോ.
പറയൂ ഇളവിൻ നിലവേ
നീ കളഭമാടുന്ന നേരം
ആ പരിമളം മന്തമെൻ
ഹൃദയം തഴുകീ അഴകേ.
സമയമേ നീയൊഴുകി നീങ്ങാതിവിടെ
മതി വരെ നിന്നു തരൂ.
നിറയുക സിരകളിനനുപമ ലഹരികളേ
പകലിലേറെ അഴകുമായ്
വരുമൊരതിശയ രാവു തരും
സുഖമിതുമറയരുത് ഇനിയൊരു പിറവി വരെ
കാതിനോരം ആരോ പാടീ.
തിരി തിരി നറുതിരി
തിരിയുടെ കതിരൊളിയോമൽ ചേലോടെ
മിഴിയിണ ചിമ്മി തൊഴുതുണരാനിന്നെന്താണെന്താവോ
ചിരി ചിരി ചെറു ചിരി
ചിരിയുടെ കുളിരൊളിയിന്നീ മുറ്റത്തെ
മൺ ചിരാതിന്റെ
ചുണ്ടിലേറുന്നതാരെ കണ്ടാവോ.
ആലോലം ചാഞ്ചാടും
നാളത്തിൽ ചേരുന്നെ
ആരോ പൊൻ സൂര്യനോ.
പൂന്തെന്നൽ വന്നാലും
വാടാതെ നിന്നാടും
താരാ ജാലങ്ങളോ.
ഉയിരിൽ നിറയും അരിയ കിനാവുകളേ,
ചിറകിൽ ഉയരാൻ കൊതിയോ
മധുരം പകരും
ഒരുപിടി നിമിഷവുമായി
ഇതു വഴി പോരുവതാരാരോ...
ആരോ ആരോ...
തിരി തിരി നറുതിരി
തിരിയുടെ കതിരൊളിയോമൽ ചേലോടെ
മിഴിയിണ ചിമ്മി തൊഴുതുണരാനിന്നെന്താണെന്താവോ
ചിരി ചിരി ചെറു ചിരി
ചിരിയുടെ കുളിരൊളിയിന്നീ മുറ്റത്തെ