Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Kurumbin Kannu Randum
Vidhu Prathap
,
Yuvan Shankar Raja
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
കുറുമ്പിൻ കണ്ണു രണ്ടും കൊണ്ടു നിന്നെ കണ്ടറിഞ്ഞേ ഞാനറിഞ്ഞേ ഹോ ഹോ
കരിമ്പിൽ പൂത്തു നിൽക്കും തണ്ടു പോലെ നെഞ്ചിനുള്ളിൽ നീ വളർന്നേ ഹോ ഹോ
ശ്യങ്കാര ചന്ദ്രികേ വിരിഞ്ഞുവോ ഈ കോപത്തിൻ നിറമുള്ള കാനലായി മിന്നുന്ന
തെന്തിനായ് മനോഹരീ ഈ അനുരാഗ മാന്തോപ്പിലലയുന്ന കാറ്റാണു
ഞാനിതാ വരുന്നിതാ ആ കണ്ണാടിക്കവിളത്ത് പൂമുത്തമൊന്നേകുവാൻ
പെണ്ണേ പെണ്ണേ ഹോ ഹോ ഓ
ഞാനൊന്നു നോക്കുന്ന നേരത്തു നീ ദൂരേക്കു പോകുന്നിതാ
കാണാത്ത ഭാവം നടിക്കുന്നു നീ മൗനത്തിലാഴുന്നിതാ
ആനന്ദ കോകിലേ കിനാവിൽ നീ കടന്നു വന്നിതാ
തൂമന്ദഹാസമായ് നിൻ ചുണ്ടുകൾ പൂന്തേൻ കുടഞ്ഞിതാ
ഒരു കോടി ഉമ്മ കൊണ്ടു മൂടി ഞാൻ
വെൺ മേഘങ്ങളിൽ നീന്തും പൂന്തിങ്കൾ പോലെ തെളിഞ്ഞു നീ നിലാവു മായ്
ഇന്നെന്തേ മടങ്ങുന്നിതെന്നോട് മിണ്ടാതെ നീ
എല്ലാമറിഞ്ഞെന്റെ ഇടനെഞ്ചിലേ വാതിൽ തുറക്കുന്നു നീ
ഏഴല്ലെഴുനൂറു വർണ്ണങ്ങളായ്
എന്നെ തലോടുന്നു നീ
അനുരാഗ കുങ്കുമം പതിഞ്ഞു ഞാൻ വിരിഞ്ഞു നിന്നിതാ
ഈണങ്ങൾ മൂളി നീ എൻ മാനസം കവർന്നിടുന്നിതാ
തുള്ളിതുളുമ്പിടും കണങ്ങളായ് ഈ പൂമേനിയാകെ പൊതിഞ്ഞീടു മീറൻ
കിനാക്കളായ് തെളിഞ്ഞിതാ അലിഞ്ഞൊന്നു ചേരാൻ കൊതിക്കുന്നു കുളിരോളമായ്