Shyamameghame (From "Adhipan")
Chitra
Popularity · Low
YouTube
Searching YouTube...
Lyrics
ശ്യാമ മേഘമേ നീ
യദുകുല സ്നേഹ ദൂതുമായ് വാ
ഇതു വഴി കാളിന്ദീ തടത്തിൽ
അരിയൊരു പ്രേമഹർഷമായീ
കുഴൽ വിളീ അലനെയ്യും നദി തന്റെ
ഹൃദയം പുളകം ഞൊറിയുകയായ്
സുരഭിലമാകും സുന്ദര സന്ധ്യാ
പനിനീർ മഴയിൽ കുതിരുമ്പോൾ
അഴകായ് അരികിൽ വരുമോ (ശ്യാമ...)
ഏതോ ഹരിത നികുഞ്ജത്തിൽ
പല്ലവിയായതു നീയല്ലോ
ആരാമത്തിൻ കുസൃതിപ്പൂ
ങ്കാറ്റും മണവും നീയല്ലോ
അകതാരിൽ ഒരു രാഗം
അനുപല്ലവിയായ് തീരുമ്പോൾ
ഉദയത്തിൻ സൌവർണ്ണ കിരണങ്ങൾ
വിതറുന്ന പൂവായ് മനസ്സിൽ വിരിയൂ... (ശ്യാമ...)
ഏതകലങ്ങളിൽ നീയിപ്പോൾ
മഴമുകിലോടൊത്തണയുന്നൂ
വിരഹത്തിൻ സ്വരരാഗങ്ങൾ
ശിവരഞ്ജിനിയായ് മാറുമ്പോൾ
ജനിമൃതി തൻ പാതയിൽ ഞാൻ
എന്നും നിന്നെ തേടുന്നു
രതിസുഖസാരേ നീയരികിൽ
വന്നെനിക്കൊരു മധുരം തൂകി തരുമോ. (ശ്യാമ.)