Nee Arinjo (Duet)
Popularity · Low
YouTube
Searching YouTube...
Lyrics
നീയറിഞ്ഞോ നീലക്കുഴലീ
നിന്നെ വിളിക്കുന്നു മാനസം
നീയറിഞ്ഞോ നീലക്കുഴലീ
നിന്നെ വിളിക്കുന്നു മാനസം
എത്ര വിളിച്ചാലും എന്തു പറഞ്ഞാലും
എന്നോടെന്തിനീ നീരസം
എത്ര മുകർന്നാലും തീരാത്ത പൂ തരാൻ
എന്തേ നിനക്കിത്ര താമസം
എന്തേ നിനക്കിത്ര താമസം
ഞാനറിഞ്ഞൂ പ്രേമക്കിനാവേ
പൂപോലെയുള്ള നിൻ മാനസം
ഞാനറിഞ്ഞൂ
കണ്ടു നിന്നെ കണ്ടു ഒരു കല്‍പ്പക
പൊൻ തളിർ പോലേ
വിണ്ണിൽ നീല വിണ്ണിൽ പൂത്ത പൊൻ
തിങ്കൾ പൂങ്കുല പോലെ
കണ്ടു നിന്നെ കണ്ടു ഒരു കല്‍പ്പക
പൊൻ തളിർ പോലേ
വിണ്ണിൽ നീല വിണ്ണിൽ പൂത്ത പൊൻ
തിങ്കൾ പൂങ്കുല പോലെ
എന്നു വരും പ്രേമത്തിൻ പൂന്തേൻ
എന്നു തരും നീ ആശക്കിളീ
എന്നു വരും പ്രേമത്തിൻ പൂന്തേൻ
എന്നു തരും നീ ആശക്കിളീ
ആശക്കിളീ ആശക്കിളീ ഓ
നീയറിഞ്ഞോ നീലക്കുഴലീ
നിന്നെ വിളിക്കുന്നു മാനസം
നീയറിഞ്ഞോ
ഓ ഓ ഓ ഓ ഓ ഓ ഓ ഓ
കണ്ണിൽ നീലക്കണ്ണിൽ നല്ല വർണ്ണ
കിനാവുകളാണോ
ചുണ്ടിൽ ഇളം ചുണ്ടിൽ
പ്രേമ ചെണ്ടിൻ പരാഗങ്ങളാണോ
കണ്ണിൽ നീലക്കണ്ണിൽ നല്ല വർണ്ണ
കിനാവുകളാണോ
ചുണ്ടിൽ ഇളം ചുണ്ടിൽ
പ്രേമ ചെണ്ടിൻ പരാഗങ്ങളാണോ
നിൻ മനസ്സിൻ കോരിത്തരിപ്പുകൾ
എന്നുമെനിക്കൊരു രാഗലയം
നിൻ മനസ്സിൻ കോരിത്തരിപ്പുകൾ
എന്നു തരും നീ ആറ്റക്കിളീ
ആറ്റക്കിളീ ആറ്റക്കിളീ ഓ
നീയറിഞ്ഞോ നീലക്കുഴലീ
നിന്നെ വിളിക്കുന്നു മാനസം
ഞാനറിഞ്ഞൂ പ്രേമക്കിനാവേ
പൂപോലെയുള്ള നിൻ മാനസം
എത്ര വിളിച്ചാലും എന്തു പറഞ്ഞാലും
എന്നോടെന്തിനീ നീരസം
എത്ര മുകർന്നാലും തീരാത്ത പൂ തരാൻ
എന്തേ നിനക്കിത്ര താമസം
എന്തേ നിനക്കിത്ര താമസം
നീയറിഞ്ഞോ നീലക്കുഴലീ (ഉം ഉം)
നിന്നെ വിളിക്കുന്നു മാനസം (ഉം)
നീയറിഞ്ഞോ നീലക്കുഴലീ (ഉം ഉം)
നിന്നെ വിളിക്കുന്നു മാനസം (ഉം)
നീയറിഞ്ഞോ ഓ (ഉം ഉം)