Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Venmathi
Justin Prabhakaran - Topic
Popularity · Low
+
Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
വെണ്മതി ഇനിയരികിൽ നീ മതി
വാർമുഖീ കണിമലരാം എൻ സഖീ
പൂക്കും ചിരി തിരിതെളിയും വിൺതാരകം
(വെണ്മതി)
നോക്കും ഞൊടി പല കനവിൻ പൊൻ ജാലകം
(വെണ്മതി)
കാൽത്താളങ്ങളോ മനം നനയും പാൽ പെയ്യലായ്
ചേലാം ആമ്പലായ് ഇതൾ വിരിച്ചു ചിരിച്ചഴകിൽ
വാ വാ വാ വാ
വെണ്മതി ഇനിയരികിൽ നീ മതി
വാർമുഖീ കണിമലരാം എൻ സഖീ
നിന്നെ ചുറ്റും കാറ്റായി മേഘ കുട പിടിച്ചേ
മോഹപ്പടവുകളേറി ഞാൻ
ചെല്ലച്ചുണ്ടത്തിറ്റും അല്ലിത്തേനും കൊതിച്ചേ
രാഗത്തിരകളിൽ നീന്തി ഞാൻ
രാവണിഞ്ഞ നിലാവിൽ ആദ്യമായ്
ഞാനലിഞ്ഞു സദാ
(സദാ)
നീ പകർന്ന വിലോല സാന്ത്വനം ജീവനായതിതാ
കാത്തേ നിന്നതും പുതു ഹൃദയം തേടുന്നതും
നീയാം സ്നേഹമായ് എന്നിൽ നിറങ്ങൾ നിറയെ
ഇനി വാ വാ വാ വാ
വെണ്മതി ഇനിയരികിൽ നീ മതി
വാർമുഖീ കണിമലരാം എൻ സഖീ
പൂക്കും ചിരി തിരിതെളിയും വിൺതാരകം
(വിൺതാരകം)
നോക്കും ഞൊടി പല കനവിൻ പൊൻ ജാലകം
(പൊൻ ജാലകം)
കാൽത്താളങ്ങളോ മനം നനയും പാൽ പെയ്യലായ്
ചേലാം ആമ്പലായ് ഇതൾ വിരിച്ചു ചിരിച്ചഴകിൽ
വാ വാ വാ വാ
വെണ്മതി ഇനിയരികിൽ നീ മതി
(വെണ്മതി)
വാർമുഖീ കണിമലരാം എൻ സഖീ
(വെണ്മതി)