Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Manikya Veenayumayen - 1964
K. J. Yesudas
Popularity · Low
+
Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
മാണിക്യ വീണയുമായെൻ
മനസ്സിന്റെ താമരപ്പൂവിലുണർന്നവളേ
പാടുകില്ലേ വീണ മീട്ടുകില്ലേ?
നിന്റെ വേദന എന്നോടു ചൊല്ലുകില്ലേ?
ഒന്നു മിണ്ടുകില്ലേ?
എൻ മുഖം കാണുമ്പോൾ നിൻ കണ്മുനകളിൽ
എന്തിത്ര കോപത്തിൻ സിന്ദൂരം
എന്നടുത്തെത്തുമ്പോൾ എന്തു ചോദിക്കിലും
എന്തിനാണെന്തിനാണീ മൗനം?
എന്നടുത്തെത്തുമ്പോൾ എന്തു ചോദിക്കിലും
എന്തിനാണെന്തിനാണീ മൗനം?
മാണിക്യ വീണയുമായെൻ
മനസ്സിന്റെ താമരപ്പൂവിലുണർന്നവളേ
പാടുകില്ലേ വീണ മീട്ടുകില്ലേ?
നിന്റെ വേദന എന്നോടു ചൊല്ലുകില്ലേ?
ഒന്നു മിണ്ടുകില്ലേ?
മഞ്ഞു പൊഴിഞ്ഞല്ലോ മാമ്പൂ കൊഴിഞ്ഞല്ലോ
പിന്നെയും പൊൻവെയിൽ വന്നല്ലോ
നിൻ മുഖത്തെന്നോ മറഞ്ഞൊരാ പുഞ്ചിരി
എന്നിനീ എന്നിനീ കാണും ഞാൻ
നിൻ മുഖത്തെന്നോ മറഞ്ഞൊരാ പുഞ്ചിരി
എന്നിനീ എന്നിനീ കാണും ഞാൻ
മാണിക്യ വീണയുമായെൻ
മനസ്സിന്റെ താമരപ്പൂവിലുണർന്നവളേ
പാടുകില്ലേ വീണ മീട്ടുകില്ലേ?
നിന്റെ വേദന എന്നോടു ചൊല്ലുകില്ലേ?
ഒന്നു മിണ്ടുകില്ലേ?