Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Irul
Christo George
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
ഇരുളിന്നകലെനിന്ന് ഒഴുകുമീ രാവിലോ
ആത്മാവിനാഴവും മായുമോർമ്മയായ്
ഏകാന്തമായൊരീ ഈറൻനിലാവിൽ നീ
ആകാശമാകെയും തേടുന്നുവോ
വിയോഗമോ പകലിൻ വിഷാദമോ
നീ മേഘമണയും മലകളോ
താരാപഥങ്ങളാകെ മറയും പ്രഭാതങ്ങൾ
താരാട്ടിലലയും കഥകളോ
ഇന്നേതേതു മാരിയും പെയ്യുന്ന നേരമെൻ
ഏറുന്ന മോഹമായ് നീ ചേരുമോ
Breathless, you leave me so
Reckless, today
കിനാവ് വിരിയും നിലാവിലോ
നീതാനെയകലെ പോകേ
എരിയുന്ന നോവിലിന്നെന്നെ മൂടിയോ
ഒരു തേങ്ങലായ് എങ്ങോ മാഞ്ഞുവോ
മുകിലിൻ വാതിൽ നീ ചാരുന്നുവോ (ചാരുന്നുവോ)
അകലുന്നുവോ (അകലുന്നുവോ)... നീ പോകുന്നുവോ (പോകുന്നുവോ)
പിറകേക്ക് നീ നോക്കുമോ (നോക്കുമോ)
നീ കാണുമോ (കാണുമോ)... നീ ദൂരെയോ (ദൂരെയോ)