Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Kanneer Poovinte
MG Sreekumar
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി
ഈണം മുഴങ്ങും പഴമ്പാട്ടിൽ മുങ്ങി
കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി
ഈണം മുഴങ്ങും പഴമ്പാട്ടിൽ മുങ്ങി
മറുവാക്കു കേൾക്കാൻ കാത്തു നിൽക്കാതെ
പൂത്തുമ്പിയെന്തേ മറഞ്ഞൂ, എന്തേ
പുള്ളോർക്കുടം പോലെ തേങ്ങി
കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി
ഈണം മുഴങ്ങും പഴമ്പാട്ടിൽ മുങ്ങി
ഉണ്ണിക്കിടാവിന്നു നൽകാൻ
അമ്മ നെഞ്ചിൽ പാലാഴിയേന്തി
ആയിരം കൈ നീട്ടി നിന്നു
സൂര്യതാപമായ് താതന്റെ ശോകം
വിട ചൊല്ലവേ നിമിഷങ്ങളിൽ
ജലരേഖകൾ വീണലിഞ്ഞൂ
കനിവേകുമീ വെന്മേഘവും
മഴനീർക്കിനാവായ് മറഞ്ഞു, ദൂരെ
പുള്ളോർക്കുടം കേണുറങ്ങി
കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി
ഈണം മുഴങ്ങും പഴമ്പാട്ടിൽ മുങ്ങി
ഒരു കുഞ്ഞു പാട്ടായ് വിതുമ്പി
മഞ്ഞു പൂഞ്ചോലയെന്തോ തിരഞ്ഞു
ആരെയോ തേടിപ്പിടഞ്ഞൂ
കാറ്റുമൊരുപാടുനാളായലഞ്ഞു
പൂന്തെന്നലിൽ പൊന്നോളമായ്
ഒരു പാഴ് കിരീടം മറഞ്ഞൂ
കദനങ്ങളിൽ തുണയാകുവാൻ
വെറുതെയൊരുങ്ങുന്ന മൗനം, എങ്ങോ
പുള്ളോർക്കുടം പോലെ വിങ്ങി
കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി
ഈണം മുഴങ്ങും പഴമ്പാട്ടിൽ മുങ്ങി
മറുവാക്കു കേൾക്കാൻ കാത്തു നിൽക്കാതെ
പൂത്തുമ്പിയെന്തേ മറഞ്ഞൂ, എന്തേ
പുള്ളോർക്കുടം പോലെ തേങ്ങി