Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Nee En Sarga
K. J. Yesudas
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
നീ എൻ സർഗ്ഗ സൗന്ദര്യമേ, നീ എൻ സത്യ സംഗീതമേ
നിൻ്റെ സങ്കീർത്തനം, സങ്കീർത്തനം
ഓരോ ഈണങ്ങളിൽ
പാടുവാൻ നീ തീർത്ത മൺ വീണ ഞാൻ
നീ എൻ സർഗ്ഗ സൗന്ദര്യമേ
പൂമാനവും താഴെ ഈ ഭൂമിയും
സ്നേഹലാവണ്യമേ നിൻ്റെ ദേവാലയം
പൂമാനവും താഴെ ഈ ഭൂമിയും
സ്നേഹലാവണ്യമേ നിൻ്റെ ദേവാലയം
ഗോപുരം നീളെ ആയിരം ദീപം
ഉരുകി ഉരുകി മെഴുകുതിരികൾ ചാർത്തും
മധുര മൊഴികൾ കിളികളതിനെ വാഴ്ത്തും
മെല്ലെ, ഞാനും കൂടെ പാടുന്നു
നീ എൻ സർഗ്ഗ സൗന്ദര്യമേ, നീ എൻ സത്യ സംഗീതമേ
താലങ്ങളിൽ ദേവപാദങ്ങളിൽ
ബലിപൂജയ്ക്കിവർ പൂക്കളായെങ്കിലോ?
താലങ്ങളിൽ ദേവപാദങ്ങളിൽ
ബലിപൂജയ്ക്കിവർ പൂക്കളായെങ്കിലോ?
പൂവുകളാകാം ആയിരം ജന്മം
നെറുകിലിനിയ തുകിന കണിക ചാർത്തി
തൊഴുതു, തൊഴുതു തരളമിഴികൾ ചിമ്മി
പൂവിൻ ജീവൻ തേടും സ്നേഹം നീ
നീ എൻ സർഗ്ഗ സൗന്ദര്യമേ, നീ എൻ സത്യ സംഗീതമേ
നിൻ്റെ സങ്കീർത്തനം, സങ്കീർത്തനം
ഓരോ ഈണങ്ങളിൽ
പാടുവാൻ നീ തീർത്ത മൺ വീണ ഞാൻ
നീ എൻ സർഗ്ഗ സൗന്ദര്യമേ