Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Oru Venal Kaataai
K. S. Chithra
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
ഒരു വേനൽ കാറ്റായ് മെല്ലെ മെല്ലെ ആരോ
തുടു നെഞ്ചിന്നുള്ളിൽ പതിയെ പതിയെ തഴുകി
മിഴിവേറും കനവുകളാണോ
മനസ്സോരം പുതുമഴയാണോ
അരിയമോഹം പീലിനീർത്തുമൊരു
നഗരസന്ധ്യകൾ പോലെ
ഒരു വേനൽ കാറ്റായ് മെല്ലെ മെല്ലെ ആരോ
വാനിലെ പൊൻ താരാകണങ്ങൾ
തേടിയോ ഈ നെഞ്ചോരം
ഈ ഈണം സായന്തനങ്ങൾ കാണുവാൻ
കൺ നീർത്താതെ
ഓർമ്മ മായും വഴിയിലൂടെ ആരുമറിയാ തീരമേറി
പതിയെ പാഴ്മുഖം, ആഴിതേടും ഈ മോഹജാലം
മെല്ലെ മെല്ലെ പുഴപോലെ
ഒരു വേനൽ കാറ്റായ് മെല്ലെ മെല്ലെ ആരോ
മൂകമാം നീലാമ്പരം പോൽ
മാഞ്ഞുവോ എൻ കനവോളം
പോയ് വരും രാപ്പകലുകളൊന്നും
മിണ്ടുവാൻ മൊഴി തന്നീലാ
നിഴലു ചായും നിനവ് പോലും
ഈറനാം തണൽ തന്നീലാ
വെറുതെയീ മനം, മൂകമാവാനീ ജീവരാഗം
മെല്ലെ മെല്ലെ ഉലയുമ്പോൾ
ഒരു വേനൽ കാറ്റായ് മെല്ലെ മെല്ലെ ആരോ
മിഴിവേറും കനവുകളാണോ
മനസ്സോരം പുതുമഴയാണോ
അരിയമോഹം പീലിനീർത്തുമൊരു
നഗരസന്ധ്യകൾ പോലെ
ഒരു വേനൽ കാറ്റായ്, മെല്ലെ മെല്ലെ ആരോ