Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Thekku Thekku Thekkeppaadam
Vidyasagar
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
തെക്ക് തെക്ക് തെക്കേപ്പാടം
മുത്ത് മുത്ത് മുണ്ടോൻപ്പാടം
തൊട്ട് തൊട്ട് തൊട്ടേവായോ ഇളംതെന്നലേ
തുലാമഴ തുള്ളിക്കൊപ്പം
മിന്നുംമിന്നൽ ചിലമ്പോടെ
തഞ്ചി തഞ്ചിക്കൊഞ്ചാൻവായോ വെയിൽപ്രാക്കളെ
ഏഴുപുന്നതരകന്റെ കെട്ടുവള്ളം കടംവാങ്ങി
തിത്തിത്താരം തുഴഞ്ഞുവാ മുകിലാളേ
കരിയെണ്ണ കറുമ്പിക്ക് പതമെണ്ണി പകുക്കുവാൻ
മുളനാഴിയളന്നുതാ കുയിലാളേ
തെക്ക് തെക്ക് തെക്കേപ്പാടം
മുത്ത് മുത്ത് മുണ്ടോൻപ്പാടം
തൊട്ട് തൊട്ട് തൊട്ടേവായോ ഇളംതെന്നലേ
മാന്നാറിലെ പൂമൈനയ്ക്കും ആറന്മുള പൂവാലിയ്ക്കും
ഇന്നാണല്ലോ താലോലം വേളിനാള്
പൊന്നാഞ്ഞിലിപ്പൂവൽമെയ്യിൽ
പൊൻ നാരകപ്പൂവിൻ കമ്മൽ
കണ്ണൻവാഴക്കൂമ്പാണേ അലുക്കു തീർക്കാൻ
മുല്ലപന്തലിട്ട് പടരാൻ തൈമാവ്
മുന്നിലെന്നും വെച്ച് വിളമ്പാൻ ചെമ്പാവ്
പിന്നെ കരുമാടിക്കിടാത്തൻ്റെ നീരാട്ട്
തെക്ക് തെക്ക് തെക്കേപ്പാടം
മുത്ത് മുത്ത് മുണ്ടോൻപ്പാടം
തൊട്ട് തൊട്ട് തൊട്ടേവായോ ഇളംതെന്നലേ
മേലേ മുകിൽ താഴ്വാരത്തും
ഇല്ലാവെയിൽ പൂപ്പാടത്തും
പൊന്നാര്യനും ചെന്നെല്ലും നടുന്ന കാലം
ആരോ മണി പൂന്തുടികൊട്ടി
ആടി തിങ്കൾ കന്നുംപ്പൂട്ടി
കുളിർക്കാറ്റ് പാടുന്നേ തേക്ക്പാട്ട്
ഇല്ലിമണിമുളകുഴലിൽ തേൻതേടി
വെള്ളിവെയിൽ വീഴും വരമ്പിൽ കുയിൽ പാടി
നേരം വെളുത്താലും കറുത്താലും കരിക്കാടീ
തെക്ക് തെക്ക് തെക്കേപ്പാടം
മുത്ത് മുത്ത് മുണ്ടോൻപ്പാടം
തൊട്ട് തൊട്ട് തൊട്ടേവായോ ഇളംതെന്നലേ
തുലാമഴ തുള്ളിക്കൊപ്പം
മിന്നുംമിന്നൽ ചിലമ്പോടെ
തഞ്ചി തഞ്ചിക്കൊഞ്ചാൻവായോ വെയിൽപ്രാക്കളെ
ഏഴുപുന്നതരകന്റെ കെട്ടുവള്ളം കടംവാങ്ങി
തിത്തിത്താരം തുഴഞ്ഞുവാ മുകിലാളേ
കരിയെണ്ണ കറുമ്പിക്ക് പതമെണ്ണി പകുക്കുവാൻ
മുളനാഴിയളന്നുതാ കുയിലാളേ
തെക്ക് തെക്ക് തെക്കേപ്പാടം
മുത്ത് മുത്ത് മുണ്ടോൻപ്പാടം
തൊട്ട് തൊട്ട് തൊട്ടേവായോ ഇളംതെന്നലേ