Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Oru Makaranilavay
Chithra Arun, Bijibal
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
ഒരു മകര നിലാവായി
തളിരില തഴുകൂ
പെരുമഴ ചെവിയോർക്കും
പുതുനിലമായി നിൽപ്പൂ ഞാൻ
ഒരു മകര നിലാവായി
തളിരില തഴുകൂ
ഉടലുണരുകയാണെന്നെന്നും
പരി മൃദുതലമായി
കരപരിലാളനങ്ങളായ്
വികാര വീണയായി
മഴനീർ പൊടിഞ്ഞിതാർദ്രമായി
വീണഴിഞ്ഞു നിലാവിൻ മേലാട
ഒരു മകര നിലാവായി
തളിരില തഴുകൂ
ഉയിരെരിയുകയാണെന്നെന്നും
ഒരു നറുതിരിയായ്
ഇനി പരിഭവ ഭാവമാർന്നു നീ
വരാതെ പോകിലും
ഒരു ദൂതുശീനിലാവ് പോൽ ഞാൻ
ഒരാളിലലിഞ്ഞു തീരേണം
ഒരു മകര നിലാവായി
തളിരില തഴുകൂ
പെരുമഴ ചെവിയോർക്കും
പുതുനിലമായി നിൽപ്പൂ ഞാൻ
ഒരു മകര നിലാവായി
തളിരില തഴുകൂ