Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Muttathe Kombile Pennu (From "Oru Yamandan Premakadha")
Nadhirshah feat. Jassie Gift, Benny Dayal, Zia Ul Haq & Suraaj
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
മുറ്റത്തെ കൊമ്പിലെ പെണ്ണ്
ഹേയ് തത്തമ്മ ചുന്ദരി പെണ്ണ്
മുറ്റത്തെ കൊമ്പിലെ പെണ്ണ്
തത്തമ്മ ചുന്ദരി പെണ്ണ്
മുട്ടിനു മുട്ടിനു വന്ന്
തഞ്ചത്തിൽ കൊഞ്ചണതെന്ത്
ഞാൻ തേടും പെണ്ണ് വേളി പെണ്ണ്
കണ്ണോരം വന്നേ നിന്നാൽ
അന്നേരം വേണം കല്യാണം
അവൾക്കായ് വഴി കണ്ണും നട്ട്
കൊതിച്ചാണിരിപ്പെന്നൊതൊട്ട്
വിരിച്ചേ വെയിൽ വെള്ളി പട്ട്
വരില്ലേ അവൾ പൊട്ടും തൊട്ട്
മുറ്റത്തെ കൊമ്പിലെ പെണ്ണ്
തത്തമ്മ ചുന്ദരി പെണ്ണ്
ഹേയ് റാക്കി നക്കണ റാക്കി നക്കണ
ചിത്താ ചിത്താ താ
ഹേയ് റാക്കി നക്കണ റാക്കി നക്കണ
ചിത്താ ചിത്താ താ
വഞ്ചിപ്പാട്ടീണങ്ങൾ മൂളുന്നുണ്ടേൽ
തനി ആലപ്പുഴക്കാരി പെണ്ണാണവൾ
മിണ്ടും നേരത്തു പെയ്യുന്നു മഞ്ഞെങ്കിൽ
മൂന്നാറിൻ മുത്താണവൾ
കണ്ണിൽ കൽപ്പാത്തി തേരോട്ടം കണ്ടാൽ
അറിയാം നാടങ്ങു പാലക്കാട്
ഒരു തട്ടം മറയിട്ടു
ഇശൽ മൂളുന്നവളെങ്കിൽ
അവൾ കല്ലായിക്കാരി പെണ്ണാണ്
മിഴിയഞ്ചിക്കും മൊഞ്ചും കൂടാണ്
മുറ്റത്തെ കൊമ്പിലെ പെണ്ണ്
തത്തമ്മ ചുന്ദരി പെണ്ണ്
മുട്ടിനു മുട്ടിനു വന്ന്
തഞ്ചത്തിൽ കൊഞ്ചണതെന്ത്
ഹേയ് റാക്കി നക്കണ റാക്കി നക്കണ
ചിത്താ ചിത്താ താ
ഹേയ് റാക്കി നക്കണ റാക്കി നക്കണ
ചിത്താ ചിത്താ താ
തായമ്പക താളം ചങ്കെലുണ്ടേൽ
ഒരു മട്ടന്നൂർക്കാരത്തി പെണ്ണാണവൾ
നാണം ചൂടുമ്പോൾ ചിന്ദൂരം വീണാൽ
തെങ്കാശി ദേശക്കാരി
കണ്ടാൽ തോന്നിക്കും തണ്ടേടക്കാരി
കരളിൽ കനിവുള്ളോൾ കൊച്ചിക്കാരി
തകിൽ കൊട്ടും നടയൊത്ത്
ചുവടിട്ട് വരുമെങ്കിൽ
അവൾ തഞ്ചാവൂർ ചിന്ന ചിങ്കാരി
അവൾ എത്തുമ്പോൾ മല്ലി പൂമാരി
മുറ്റത്തെ കൊമ്പിലെ പെണ്ണ്
തത്തമ്മ ചുന്ദരി പെണ്ണ്
മുട്ടിനു മുട്ടിനു വന്ന്
തഞ്ചത്തിൽ കൊഞ്ചണതെന്ത്
ഞാൻ തേടും പെണ്ണ് വേളി പെണ്ണ്
കണ്ണോരം വന്നേ നിന്നാൽ
അന്നേരം വേണം കല്യാണം
അവൾക്കായ് വഴി കണ്ണും നട്ട്
കൊതിച്ചാണിരിപ്പെന്നൊതൊട്ട്
വിരിച്ചേ വെയിൽ വെള്ളി പട്ട്
വരില്ലേ അവൾ പൊട്ടും തൊട്ട്
മുറ്റത്തെ കൊമ്പിലെ പെണ്ണ്
തത്തമ്മ ചുന്ദരി പെണ്ണ്
ഹേയ് റാക്കി നക്കണ റാക്കി നക്കണ
ചിത്താ ചിത്താ താ
ഹേയ് റാക്കി നക്കണ റാക്കി നക്കണ
ചിത്താ ചിത്താ താ
ഹേയ് റാക്കി നക്കണ റാക്കി നക്കണ
ചിത്താ ചിത്താ താ
ഹേയ് റാക്കി നക്കണ റാക്കി നക്കണ
ചിത്താ ചിത്താ താ