Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Pularaan Neram
Sooraj Santhosh
Popularity · Moderate
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
പുലരാൻ നേരം ജനവാതിൽക്കൽ പുതുതായെത്തും കിളി ചൊല്ലി
അറിയാനാട്ടില് പൊഴിയും മഞ്ഞില്‍ തിരയൂ നിന്റെ വഴി
അവിടേം തട്ടി ഇവിടേം തട്ടി ഒരു പൂങ്കൊമ്പിൽ ചേക്കേറി
നഗരം തുന്നിയ മഴവിൽ പാതയിൽ തുടരൂ നിന്റെ ഗതി
രാവു പകലോരോ നേരത്ത് ഓർമ്മയുടെ ഓളം നീന്തീട്ട്
ഓടിയരികാരോ വന്നില്ലേ?
മിഴിയൊന്നു തിളങ്ങിയില്ലേ?
നാളെയെന്തോ?
പുതുകാഴ്ചയെന്തോ?
കൂടെയാരോ?
ഇനി പോണതെങ്ങോ?
മാറും തുണികള്‍, മായും രുചികള്‍, ശീലം പലപലതാകുന്നേ
തടിമേലുതിർന്ന തളിരിലകണക്ക് പോണേ പോക്ക്
രാവു പകലോരോ നേരത്ത്, ഓർമ്മയുടെ ഓളം നീന്തീട്ട്
ഓടിയരികാരോ വന്നില്ലേ?
മിഴിയൊന്നു തിളങ്ങിയില്ലേ?
നീ വരുമ്പം, ചിരിയേകിടുമ്പം
കൂടുമിമ്പം, മനസ്സാർത്തിരമ്പം
പാർക്കും കൊറിച്ചിളവേല്ക്കും തണലില്‍ പൂക്കുന്നകമൊരു ചങ്ങാത്തം
കനവുകൾ കൊരുത്ത ചിറകുകൾ വിരിച്ച് തീരാപോക്ക്