Manam Nonthu Njan
Popularity · Low
YouTube
Searching YouTube...
Lyrics
ഉം ഉം
മനംനൊന്തു ഞാന് കരഞ്ഞു
മനതാരിലെ ഓര്മ്മകളും
കരിഞ്ഞു പോയോ കിനാക്കളെന്നു
ഒരു നിമിഷം ഞാന് ഓര്ത്ത് പോയി
മനംനൊന്തു ഞാന് കരഞ്ഞു
മനതാരിലെ ഓര്മ്മകളും
വാടാത്ത താമര പൂവിതള് പോലെന്നും
വാടാതെ നില്ക്കും സുന്ദരി നീ
വാടാത്ത താമര പൂവിതള് പോലെന്നും
വാടാതെ നില്ക്കും സുന്ദരി നീ
പൌര്ണമി രാവില് മനോഹരാംഗിയായ്
വരുന്നതും നോക്കി ഞാന് കാത്തിരിക്കും
മനംനൊന്തു ഞാന് കരഞ്ഞു
മനതാരിലെ ഓര്മ്മകളും
പാടാനെനിക്കിനി ഗാനങ്ങളില്ല
കാഴ്ച വയ്ക്കാനെന് മാനസം മാത്രം
പാടാനെനിക്കിനി ഗാനങ്ങളില്ല
കാഴ്ച വയ്ക്കാനെന് മാനസം മാത്രം
ഇന്നലെ കണ്ട സ്വപ്നങ്ങളെല്ലാം
നിറഞ്ഞു നില്ക്കുമെന് മനസ്സിലെന്നും
മനംനൊന്തു ഞാന് കരഞ്ഞു
മനതാരിലെ ഓര്മ്മകളും
കരിഞ്ഞു പോയോ കിനാക്കളെന്നു
ഒരു നിമിഷം ഞാന് ഓര്ത്ത് പോയി
മനംനൊന്തു ഞാന് കരഞ്ഞു
മനതാരിലെ ഓര്മ്മകളും