Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Minnalvala
Jakes Bejoy
Popularity · High
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
കണ്ണോടു കണ്ടപ്പോൾ കണ്ടെത്തി ഞാൻ
ആയിരം താരകൾ പൂത്തുവെന്ന്
പിന്നെയും പിന്നെയും കണ്ട നേരം
പുഞ്ചിരി പൂത്തുലഞ്ഞു
കാണാതെ വയ്യെന്ന തോന്നലായി
കണ്ടിട്ടും കണ്ടിട്ടും പോരാതായി
തൊട്ടപ്പോൾ ആത്മാവിൽ തേൻ നിറഞ്ഞു
പൂ പോലെ നീ വിരിഞ്ഞു
ഉള്ളിലൊളിച്ചൊരു മോഹമെല്ലാം
കള്ളത്തരങ്ങൾടെ തുള്ളികളായ്
കണ്ട നേരം കൊണ്ടലായി
കൊണ്ടലിൽ മിന്നലായി
മിന്നൽവള കയ്യിലിട്ട പെണ്ണഴകെ
എത്തിത്തൊടാൻ എത്തുകില്ല മാറിവില്ലാണ് നീ
മിന്നൽവള കയ്യിലിട്ട പെണ്ണഴകെ
എത്തിത്തൊടാൻ എത്തുകില്ല മാറിവില്ലാണ് നീ
ഈറൻ മുടി കൊതിയൊരുങ്ങി
വെണ്ണിലാ ചന്ദനം തൊട്ട്
അത്തിമര ചോട്ടിൽ വന്നാൽ താരക രാവ്
രാവിൽ നിന്റെ പൂമുഖം കണ്ട്
പുളകം കൊണ്ട് നല്ല ഇളം കാറ്റ്
കണ്ണാടിപ്പുഴയിലെ പൂന്തിരകൾ
നാമല്ലോ തീരത്തെ ഓളങ്ങൾ
തീരാത്ത ദാഹത്തിൻ താളങ്ങൾ
പാരിതിൽ നാം പോയിടാം
വിൻ നദി പോൽ ഒഴുകിടാം
മിന്നൽവള കയ്യിലിട്ട പെണ്ണഴകെ
എത്തിത്തൊടാൻ എത്തുകില്ല മാറിവില്ലാണ് നീ
മിന്നൽവള കയ്യിലിട്ട പെണ്ണഴകെ
എത്തിത്തൊടാൻ എത്തുകില്ല മാറിവില്ലാണ് നീ
കായൽത്തീരമാലകളാകെ
തേടി വന്ന പൂവുകളായി
പുൽക്കൂടിനരികിലായ് ചേർന്നിരിക്കാം
ചുംബനപ്പൂവിതളെന്നിൽ ആദ്യാനുഭൂതികളായി
ആദ്യാനുഭൂതികളിൽ ഞാൻ ഒഴുകി
ഞാനില്ല നീയില്ല നമ്മളൊന്നായ്
ഓരോരോ രാവുകളും മോഹനമായ്
നാമൊഴുകി സ്നേഹമായ്
പ്രിയതരമായൊഴുകി പ്രണയമായ്
മിന്നൽവള കയ്യിലിട്ട പെണ്ണഴകെ
എത്തിത്തൊടാൻ എത്തുകില്ല മാറിവില്ലാണ് നീ
മിന്നൽവള കയ്യിലിട്ട പെണ്ണഴകെ
എത്തിത്തൊടാൻ എത്തുകില്ല മാറിവില്ലാണ് നീ