Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Neelavaana Chela
Yuvan Sankar Raja
Popularity · Low
+
Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
ആ ആ ആ ആ
നീലവാന ചേല ചുറ്റി
കാതിലോലക്കമ്മലാട്ടി
നാണമോടെ വന്നുവോ നീ
നീലവാന ചേല ചുറ്റി കാതിലോലക്കമ്മലാട്ടി
നാണമോടെ വന്നുവോ നീ
സ്നേഹ വർണ്ണ പൂവു നീട്ടി
വീണയായ് ഞാൻ നിന്നേ മീട്ടി
ഹൃദയതാളം കേട്ടുവോ നീ
മുത്തുമണിയെ മുത്തി മിനുക്കി മുത്തമേറെ ഇനിയും ബാക്കി
ഏറ്റുവാങ്ങാൻ വാ നീ പൊൻ പ്രാവേ
ഒരു പല്ലവിയാകാം ഞാൻ അനുപല്ലവി നീയല്ലേ
ഞാൻ മുന്നിലെത്തവേ മായ കൊണ്ട് നീ സ്വന്തമാക്കിയില്ലേ
സ്നേഹമല്ലേ ജീവിതo ദൈവം എഴുതിയ നാടകo
കരകാണാത്തൊരു സാഗരം
നമുക്കുമൊന്നായ് നീന്തിടാം
നിഴലുപോലെ എന്നും വരുവാൻ
തോളു ചേർന്നു കൂടേ വരുവാൻ
നറുനിലാവ് പോലെ തെളിയും സ്വപ്നമുണ്ടേ
കാത്തിരുന്ന് കിട്ടിയതെല്ലാം പങ്കിടാനൊരാളിവളുണ്ടേ
കാലമേറെ എന്നുമെന്റെ യായ് നീയുമുണ്ടേ
എല്ലാം കൈവിട്ടു പോകവേ താങ്ങി നടത്തും ജീവിതം
എന്നും ആനന്ദമാകണേ ജൻമം ഈ ജൻമം ഇനിയും
സ്നേഹമല്ലേ ജീവിതo ദൈവം എഴുതിയ നാടകo
കരകാണാത്തൊരു സാഗരം
നമുക്കുമൊന്നായ് നീന്തിടാം
കൂട്ടിവെച്ച കനവുകളെല്ലാം പാകമായി വിളയും മനസ്സിൽ
നാട്ടു മണിക്കാറ്റേ നീയും തഴു കണുണ്ടേ
വീട്ടിലെന്നും ഓണ നിലാവിൽ ഇതളണിഞ്ഞു നിൽക്കും കൊലുസുകൾ
പാട്ടുമൂളി എന്നോടൊപ്പം പോരണുണ്ടേ
വെറുതേ ചെറു കുസ്യതികൾ കാട്ടി രസകരമാക്കാം ജീവിതം
വേഗം തീരാതിരിക്കണേ ജൻമം ഈ ജൻമം ഇനിയും
സ്നേഹമല്ലേ ജീവിതo ദൈവം എഴുതിയ നാടകo
കരകാണാത്തൊരു സാഗരം
നമുക്കുമൊന്നായ് നീന്തിടാം