Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Kannin Vaathil Chaaraathe Female
Gayathri
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
കണ്ണിൻ വാതിൽ ചാരാതെ കണ്ണാ നിന്നെ കണ്ടോട്ടെ
എണ്ണാതോരോ മുത്തം ഞാൻ തന്നോട്ടെ
ആരാരോ ആരാരോ ആരിരോ ആരിരാരോ
കണ്ണിൻ വാതിൽ ചാരാതെ കണ്ണാ നിന്നെ കണ്ടോട്ടെ
എണ്ണാതോരോ മുത്തം ഞാൻ തന്നോട്ടെ
ആരാരോ ആരാരോ ആരിരോ ആരിരാരോ
ഇടനെഞ്ചുരുകും ചൂടു പറ്റി കൈയ്യൊരുക്കും തൊട്ടിലിന്മേൽ
കൺമണിയേ കണ്ണടച്ച് നീയുറങ്ങ്
ആരാരോ ആരാരോ ആരിരോ ആരിരാരോ
കണ്ണിൻ വാതിൽ ചാരാതെ കണ്ണാ നിന്നെ കണ്ടോട്ടെ
എണ്ണാതോരോ മുത്തം ഞാൻ തന്നോട്ടെ
ആരാരോ ആരാരോ ആരിരോ ആരിരാരോ
തളിരിൻ മെയ്യിൽ തഴുകാനെന്നും പനിനീരോ നദിയായി
അരയിൽ മിന്നും ചരടായ് മാറാൻ കിരണങ്ങൾ വരവായ്
ഓളം തുള്ളീ മെല്ലേ പാടി കാളിന്ദീ
ഓമൽ ചുണ്ടിൽ ചേരാൻ കൊഞ്ചീ പാലാഴി
ഈ നാളിൽ നിന്നെ താലോലിച്ചെൻ മൌനം പോലും താരാട്ടാകുന്നേ
ആരാരോ ആരാരോ ആരിരോ ആരിരാരോ
കണ്ണിൻ വാതിൽ ചാരാതെ കണ്ണാ നിന്നെ കണ്ടോട്ടെ
എണ്ണാതോരോ മുത്തം ഞാൻ തന്നോട്ടെ
ആരാരോ ആരാരോ ആരിരോ ആരിരാരോ
അരയാൽ കൊമ്പിൽ കുഴലൊന്നൂതി
ചിരി തൂകി പതിവായ് നീ
മനസ്സോ നീട്ടും മയിൽ പീലി
അണിയുന്നേ മുടിയിൽ ഞാൻ
എന്നും തെന്നൽ നിന്നെ ഊഞ്ഞാലാട്ടുന്നേ
മണ്ണും വിണ്ണൂം ഞാനും കൂടെയാടുന്നേ
വെൺ തിങ്കൾ പോലും വിണ്ണിൽ വന്നീ വെണ്ണക്കിണ്ണം മുന്നിൽ നീട്ടുന്നേ
ആരാരോ ആരാരോ ആരിരോ ആരിരാരോ