Skip to content

Raajeevam Vidarum Nin Mizhikal

Popularity · Low

YouTube

Searching YouTube...

Lyrics

രാജീവം വിടരും നിൻ മിഴികൾ കാശ് മീരം ഉതിരും നിൻ ചൊടികൾ രാജീവം വിടരും നിൻ മിഴികൾ കാശ് മീരം ഉതിരും നിൻ ചൊടികൾ എന്നിൽ പൂക്കുമ്പോൾ ഹൃദയമയീ നീ കേൾക്കാനായ് പ്രണയപദം ഞാൻ പാടുന്നൂ ഹൃദയമയീ നീ കേൾക്കാനായ് പ്രണയപദം ഞാൻ പാടുന്നൂ ഒരു സ്വരമായ് ഒരു ലയമായ് അരികിൽ വരാൻ അനുമതി നീയരുളൂ രാജീവം വിടരും നിൻ മിഴികൾ കാശ് മീരം ഉതിരും നിൻ ചൊടികൾ എന്നിൽ പൂക്കുമ്പോൾ പനിനീർസൂനം കവിളിൽപ്പേറും ശാരോണിൻ കവികൾ വാഴ്ത്തി കുളിരിൽ മൂടും ശാരോണിൻ പനിനീർസൂനം കവിളിൽപ്പേറും ശാരോണിൻ കവികൾ വാഴ്ത്തി കുളിരിൽ മൂടും ശാരോണിൻ അഴകല്ലേ നീ, എന്നുയിരല്ലേ നീ... അഴകല്ലേ നീ... എന്നുയിരല്ലേ നീ... നിൻ മൗനം മാറ്റാൻ എന്നിൽ നിന്നൊരു ഗാനം രാജീവം വിടരും നിൻ മിഴികൾ കാശ് മീരം ഉതിരും നിൻ ചൊടികൾ എന്നിൽ പൂക്കുമ്പോൾ പലനാൾ നിൻ്റെ വരവും നോക്കി ഞാൻ നിന്നൂ കളികൾ ചൊല്ലി മധുരം കോരി ഞാൻ തന്നൂ പലനാൾ നിൻ്റെ വരവും നോക്കി ഞാൻ നിന്നൂ കളികൾ ചൊല്ലി മധുരം കോരി ഞാൻ തന്നൂ അറിയില്ലേ നീ, ഒന്നലിയില്ലേ നീ... അറിയില്ലേ നീ... ഒന്നലിയില്ലേ നീ... നിൻ രൂപം മേവും നെഞ്ചിൻ നാദം കേൾക്കൂ രാജീവം വിടരും നിൻ മിഴികൾ കാശ് മീരം ഉതിരും നിൻ ചൊടികൾ എന്നിൽ പൂക്കുമ്പോൾ ഹൃദയമയീ നീ കേൾക്കാനായ് പ്രണയപദം ഞാൻ പാടുന്നൂ ഹൃദയമയീ നീ കേൾക്കാനായ് പ്രണയപദം ഞാൻ പാടുന്നൂ ഒരു സ്വരമായ് ഒരു ലയമായ് അരികിൽ വരാൻ അനുമതി നീയരുളൂ രാജീവം വിടരും നിൻ മിഴികൾ കാശ് മീരം ഉതിരും നിൻ ചൊടികൾ എന്നിൽ പൂക്കുമ്പോൾ