Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Pathiravayi Neeram
Minmini
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
ആ ആ ആ
ആ ആ ആ
പാതിരാവായി നേരം
പനിനീർക്കുളിരമ്പിളീ
എന്റെ മനസ്സിന്റെ മച്ചുമ്മേലെന്തിനിന്നുറങ്ങാതലയുന്നു നീ
ആരിരം രാരം പാടി കടിഞ്ഞൂൽക്കനവോടെയീ
താഴെ തണുപ്പിന്റെ കിക്കിളിപ്പായയിലുറങ്ങാതുരുകുന്നു ഞാൻ
മ്, മ്, മ്
നിന്നെത്തലോടും തെന്നൽ കള്ളക്കൊഞ്ചലുമായി
പമ്മിപ്പതുങ്ങി വന്നു
കിളിവാതിലിലൂടെ
കിന്നാരക്കാറ്റിന്റെ കാതിൽ
പുന്നാരം ഞാനൊന്നു ചൊല്ലി, ഓ
കിന്നാരക്കാറ്റിന്റെ കാതിൽ
പുന്നാരം ഞാനൊന്നു ചൊല്ലി
നിന്നെയുറക്കാൻ ഞാനുണർന്നീരാവിനു കൂട്ടിരുന്നേ
ഓ, മ്
പാതിരാവായി നേരം
പനിനീർക്കുളിരമ്പിളീ
എന്റെ മനസ്സിന്റെ മച്ചുമ്മേലെന്തിനിന്നുറങ്ങാതലയുന്നു നീ
മഞ്ഞുപൊതിഞ്ഞ മോഹം
മിഴിമൂടിയ നാണം
എന്നിലൊതുങ്ങിനിന്നേ
എന്നെ ഞാനും മറന്നേ
ഗോവണിത്താഴത്തുവന്നേ
ദാവണിസ്വപ്നവും കണ്ടേ, ഓ
ഗോവണിത്താഴത്തുവന്നേ
ദാവണിസ്വപ്നവും കണ്ടേ
നിന്നെയുറക്കാൻ ഞാനുണർന്നീരാവിനു കൂട്ടിരുന്നേ
ഓ, മ്
പാതിരാവായി നേരം
പനിനീർക്കുളിരമ്പിളീ
എന്റെ മനസ്സിന്റെ മച്ചുമ്മേലെന്തിനിന്നുറങ്ങാതലയുന്നു നീ
ആരിരം രാരം പാടി
കടിഞ്ഞൂൽക്കനവോടെയീ
താഴെ തണുപ്പിന്റെ
കിക്കിളിപ്പായയിലുറങ്ങാതുരുകുന്നു ഞാൻ
മ്, മ്, മ്