Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Penne Penne (From "Basheerinte Premalekhanam")
Vishnu Mohan Sithara
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
കണ്ണേ ഇട നെഞ്ചിനകത്ത്
തീയായ് പടരും മൊഹബത്ത്
പെണ്ണേ പെണ്ണേ കണ്മിഴിയാലെ
തന്നെ തന്നെ നീയൊരു കത്ത്
തിങ്കൾ കിണ്ണം വെണ്ണിലാവിൽ തൂകും രാവിൽ
പെണ്ണേ പെണ്ണേ നിൻ മൊഴി കാത്ത്
തന്നെ തന്നെ ഞാനൊരു കത്ത്
ഖൽബിന്നുള്ളിൽ കന്നിമഴ തൂകും പോലെ
ഓ, നീയെൻ താളിലെ ലിപിയായ് മാറി
ഓ, ഞാൻ നിൻ പേനയിൽ മഷിയായ് മാറി
കഥകൾ കൈമാറി
കണ്ണേ ഇട നെഞ്ചിനകത്ത്
തീയായ് പടരും മൊഹബ്ബത്തേ
റൂഹിൻ മൊഴിയാണൊരു കത്ത്
ഓ, തീയായ് പടരും മൊഹബ്ബത്തേ
പെണ്ണേ പെണ്ണേ കണ്മിഴിയാലേ
തന്നെത്തന്നെ നീയൊരു കത്ത്
ഖൽബിനുള്ളിൽ കന്നിമഴ തൂകും പോലെ
ഓമൽ കൈവിരൽ പ്രണയം തൂകി
ഓരോ വാക്കുകൾ കടലായി മാറി
കനവായ്
പെണ്ണേ പെണ്ണേ നിൻ മൊഴി കാത്ത്
തന്നെത്തന്നെ ഞാനൊരു കത്ത്
ഖൽബിനുള്ളിൽ കന്നിമഴ തൂകും പോലെ
ഓ, നീയെൻ താളിലെ ലിപിയായ് മാറി
ഓ, ഞാൻ നിൻ പേനയിൽ മഷിയായ് മാറി
കഥകൾ കൈമാറി
കണ്ണേ ഇടനെഞ്ചിനകത്തെ
തീയായ് പടരും മൊഹബ്ബത്തേ
റൂഹിൻ മൊഴിയാണൊരു കത്ത്
ഓ, തീയായ് പടരും മൊഹബ്ബത്തേ