Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Trap Sundhari
Rakz Radiant
,
Geil wie Sau
,
ThirumaLi
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
എന്നിലെ വസന്തസ്വരങ്ങളിൽ നീ
പുണരുവാൻ എൻ ഓർമകളിൽ വരികെ നീ
അതിൽ വരു വരു പ്രിയേ നീ എൻ സുന്ദരീ
അതിൽ വരു വരു പ്രിയേ നീ എൻ സുന്ദരി
എന്നിലെ വസന്ത സ്വരങ്ങളിൽ മായാത്ത നിറങ്ങളിൽ ഞാൻ നിന്റെ പേരെഴുതി
ഞാൻ പണ്ടുതോട്ടെ കുറിച്ച വരികളെ എന്നൊന്ന് നിനക്കായി വെറുതേ ചേർത്തെഴുതി
ഞാനൊരു കളിപ്പാട്ടം പോലെ എന്നും നിന്നെ ചുറ്റിപറ്റി
നിലക്കാത്ത ഓർമകൾ അതെന്നും നിന്നെ പറ്റി
പെണ്ണേ
പിന്നെ എന്തുപറ്റിഎന്ന് ചോദിച്ചപ്പോൾ
എനിക്ക് ഉത്തരംമുട്ടി എനിക്ക് ഉത്തരംമുട്ടി
എല്ലാരും പറയുന്നു പ്രണയമേ ദുരന്തമേ
നീ വന്ന് ചേർന്നാൽ തീരും മനസ്സിന്റെ നിറങ്ങളെ
തിരെഴുപതിനാലുലോകങ്ങളും ചുറ്റിവന്ന
ശേഷം ഒറ്റനിമിഷത്തിലെല്ലാം ചുട്ടെറിഞ്ഞ പോലെ
കഷ്ടം തന്നെ എന്നും നഷ്ടം രണ്ടു പേർക്കുമാത്രം
ഇഷ്ടമാണ് പക്ഷേ വ്യക്തമല്ല തീരുമാനം
നാമത് നമമാത്രം രണ്ടുപേരായി പിരിഞ്ഞിന്ന് ഒർമ്മമാത്രം
പ്രേമഗാനമല്ല ഇതു ശോകഗാനം
അറിയുക ഈ ജന്മമൊന്നും മറക്കില്ല
പറയാൻ ഏറെയുണ്ടിപാട്ടിൽ അത് തികയില്ല
വിരഹം പ്രണയം മധുരം എല്ലമെന്നിൽ നിറച്ചിട്ട്
എന്നെന്നേക്കുമായി എന്നിൽ നിന്ന് അകന്ന് പോയി നീ
എന്നിലെ വസന്ത സ്വരങ്ങളിൽ നീ
പുണരുവാൻ എൻ ഓർമകളിൽ അരികെ നീ
അതിൽ വരൂ .വരൂ. പ്രിയെ നീ എൻ സുന്ദരി
അതിൽ വരൂ . വരൂ. പ്രിയേ നീ എൻ സുന്ദരീ
നിന്റെ മിഴികളിൽ ഞാൻ മറന്നലിഞ്ഞു തേടിക്കറങ്ങി
നീ എൻ മനസ്സിനുള്ളിൽ ഒരു പുതുമഴയായി
എന്നാലും നീ എൻ മനസ്സിലോരു നൊമ്പരമായി
എന്നാലും നീ എൻ മനസ്സിലൊരു നൊമ്പരമായി
നിൻ മുടിയിഴകിലെയാമുല്ലപ്പൂഗന്ധം
വടിവൊത്ത മേനി തനി നാടൻപെണ്ണിൻ
ചന്തo
അപ്സരസ്സിനെ പോൽ വന്ന് നല്കിനീ യാ സ്പർശം
ഉരുവിട്ടു നീ എൻ നാമം,കേട്ടുഞാനശബ്ദം
പെണ്ണേ നിൻ കവിൾ തടം തഴുകി എൻ വിരലുകൾ
കൈകോർത്തുകടന്നു നാം അതിരുകൾ,മതിലുകൾ
മഴത്തുള്ളികൾ ചുംബിച്ച അടിവയറിൽ ശലഭങ്ങൾ
നിന്റെ ചുണ്ടിൽ ഞാനെഴുതി കവിതകൾ
കാലമെനിക്ക് കാത്തുവെച്ചപോൽ കടന്നു വന്ന മലകയോ?
കാലകാലമായുള്ള ബന്ധനത്തിൽ നിന്നുമിത് ശാപമോക്ഷമോ
അനുരഗത്തിൻ ശ്രീരംഗം
കണ്ണിൽ കാമത്തിൻ തീനാളം
കാതിൽ കേൾക്കും പ്രേമഗാനം
ഈ യമത്തിൽ നീയും ഞാനും മാത്രം
എന്നിലെ വസന്ത സ്വരങ്ങളിൽ നീ
പുണരുവാൻ എൻ ഓർമകളിൽ അരികെ നീ
അതിൽ വരൂ .വരൂ. പ്രിയെ നീ എൻ സുന്ദരി
അതിൽ വരൂ . വരൂ. പ്രിയേ നീ എൻ സുന്ദരീ
എന്നിലെ വസന്ത സ്വരങ്ങളിൽ നീ
പുണരുവാൻ എൻ ഓർമകളിൽ അരികെ നീ