Skip to content

pavizham pol

KJ Yesudas
Popularity · Low

YouTube

Searching YouTube...

Lyrics

പവിഴം പോൽ പവിഴാധരം പോൽ പനിനീർ പൊൻ മുകുളം പോൽ പവിഴം പോൽ പവിഴാധരം പോൽ പനിനീർ പൊൻ മുകുളം പോൽ തുടുശോഭയെഴും നിറമുന്തിരി നിൻ മുഖസൗരഭമോ പകരുന്നൂ പവിഴം പോൽ പവിഴാധരം പോൽ പനിനീർ പൊൻ മുകുളം പോൽ മാതളങ്ങൾ തളിർ ചൂടിയില്ലേ കതിർ പ്പാൽമണികൾ കനമാർന്നതില്ലേ? മദകൂജനമാർന്നിണപ്പ്രാക്കളില്ലേ? മാതളങ്ങൾ തളിർ ചൂടിയില്ലേ കതിർ പ്പാൽമണികൾ കനമാർന്നതില്ലേ? മദകൂജനമാർന്നിണപ്പ്രാക്കളില്ലേ? പുലർ വേളകളിൽ വയലേലകളിൽ കണി കണ്ടു വരാം കുളിർ ചൂടി വരാം പവിഴം പോൽപവിഴാധരം പോൽ പനിനീർ പൊൻ മുകുളം പോൽ നിന്നനുരാഗമിതെൻ സിരയിൽ സുഖഗന്ധമെഴും മദിരാസവമായ് ഇളമാനിണ നിൻ കുളിർമാറിൽ സഖീ നിന്നനുരാഗമിതെൻ സിരയിൽ സുഖഗന്ധമെഴും മദിരാസവമായ് ഇളമാനിണ നിൻ കുളിർമാറിൽ സഖീ തരളാർദ്രമിതാ തല ചായ്ക്കുകയായ് വരു സുന്ദരി എൻ മലർ ശയ്യയിതിൽ പവിഴം പോൽ പവിഴാധരം പോൽ പനിനീർ പൊൻ മുകുളം പോൽ തുടുശോഭയെഴും നിറമുന്തിരി നിൻ മുഖസൗരഭമോ പകരുന്നൂ പവിഴം പോൽ പവിഴാധരം പോൽ പനിനീർ പൊൻ മുകുളം പോൽ തുടുശോഭയെഴും നിറമുന്തിരി നിൻ മുഖസൗരഭമോ പകരുന്നൂ പവിഴം പോൽ പവിഴാധരം പോൽ പനിനീർ പൊൻ മുകുളം പോൽ