Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Aa Nimishathinte
K. J. Yesudas
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
ആ, ആ, ആ
ആ നിമിഷത്തിന്റെ നിർവൃതിയിൽ
ഞാനൊരാവണി തെന്നലായ് മാറി
ആ നിമിഷത്തിന്റെ നിർവൃതിയിൽ
ഞാനൊരാവണി തെന്നലായ് മാറി
ആയിരം ഉന്മാദരാത്രികൾ തൻ ഗന്ധം
ആത്മദളത്തിൽ തുളുമ്പി
ആത്മദളത്തിൽ തുളുമ്പി
ആ നിമിഷത്തിന്റെ നിർവൃതിയിൽ
ഞാനൊരാവണി തെന്നലായ് മാറി
നീയുറങ്ങുന്ന നിരാലംബശയ്യയിൽ
നിർനിദ്രമീ ഞാനൊഴുകീ
ആ, ആ, ആ
നീയുറങ്ങുന്ന നിരാലംബശയ്യയിൽ
നിർനിദ്രമീ ഞാനൊഴുകീ
രാഗപരാഗമുലർത്തുമാ തേൻചൊടി
പൂവിലെൻ നാദം എഴുതി
അറിയാതെ, നീയറിയാതെ
ആ നിമിഷത്തിന്റെ നിർവൃതിയിൽ
ഞാനൊരാവണി തെന്നലായ് മാറി
ആ നിമിഷത്തിൻ്റെ നിർവൃതിയിൽ
മനം ആരഭി തൻ പദമായി
ദാഹിക്കുമെൻ ജീവതന്തുക്കളിൽ
നവ്യ ഭാവ മരന്ദം വിതുമ്പി
താഴ്വരയിൽ നിൻ്റെ പുഷ്പതൽപ്പങ്ങളിൽ
താരാട്ടു പാട്ടായ് ഒഴുകീ
ആ ഹൃദയത്തിന്റെ സ്പന്ദനങ്ങൾക്കെന്റെ
താളം പകർന്നു ഞാൻ നൽകീ
താളം പകർന്നു ഞാൻ നൽകീ
അറിയാതെ നീയറിയാതെ
ആ നിമിഷത്തിന്റെ നിർവൃതിയിൽ
ഞാനൊരാവണി തെന്നലായ് മാറി
ആ നിമിഷത്തിന്റെ നിർവൃതിയിൽ
ഞാനൊരാവണി തെന്നലായ് മാറി
ആയിരം ഉന്മാദരാത്രികൾ തൻ ഗന്ധം
ആത്മദളത്തിൽ തുളുമ്പി
ആത്മദളത്തിൽ തുളുമ്പി
ആ നിമിഷത്തിന്റെ നിർവൃതിയിൽ
ഞാനൊരാവണി തെന്നലായ് മാറി